Latest News

സൈബറിലൂടെ വര്‍ഗ്ഗീയം ഇളക്കിവിട്ടവരെയെല്ലാം പിടികൂടും

Malabarflash
കാസര്‍കോട്: ഫേസ്ബുക്ക് എസ്.എം.എസ് തുടങ്ങി സൈബറിലൂടെ വര്‍ഗ്ഗീയം ഇളക്കിവിട്ടവരെയെല്ലാം പിടികൂടി മാതൃകപരമായി നിയമത്തിന്റെ മുന്നില്‍ കൊണ്ട് വന്ന് ശിക്ഷ ഉറപ്പ് വരുത്തുന്ന തരത്തിലുളള നടപടി എടുക്കാന്‍ ജില്ലാതല സമാധാന സമിതിയോഗം നിര്‍ദ്ദേശിച്ചു.

കളക്ട്രറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന സാമാധാന സമിതി യോഗത്തില്‍ പി.ബി.അബ്ദുള്‍ റസാഖ് എം.എല്‍.എ. അധ്യക്ഷത വഹിച്ചു. കാസര്‍കോട് കഴിഞ്ഞ ദിവസങ്ങളില്‍ സൈബര്‍ കുറ്റകൃത്യം ചെയ്ത് വര്‍ഗ്ഗീയ ചിന്താഗതി പ്രചരിപ്പിച്ച നിരവധി ചെറുപ്പക്കാരെ പോലീസ് നീരിക്ഷിച്ചു വരുന്നു. ഇതിനകം തന്നെ ചില കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും കുറ്റവാളികളെ തെരഞ്ഞുപിടിക്കുന്ന നടപടികളും പുരോഗമിച്ചു വരുന്നു.
ഫേസ് ബുക്ക് തുടങ്ങിയ സോഷ്യല്‍ മീഡിയയില്‍ വര്‍ഗ്ഗീയത വൃണപ്പെടുത്തുന്ന സന്ദേശങ്ങള്‍ പോസ്റ്റ് ചെയ്യുന്നത്, ലഭിച്ച സന്ദേശങ്ങള്‍ ഫോര്‍വേഡ് ചെയ്യുന്നത്, ലൈക്ക് ചെയ്യുന്നത്, ഷെയര്‍ ചെയ്യുന്നത് എന്നിവയെല്ലാം നിയമപ്രകാരം കുറ്റകരമാണ്. ഇത്തരം പ്രവൃത്തികള്‍ നടത്തിയവര്‍ക്കെതിരെ കേസെടുക്കും. ഇത് സൈബര്‍ ഗൂഢാലോചന കുറ്റമായും കാണും.
ഫേസ്ബുക്കില്‍ പരാമര്‍ശം നടത്തി ജില്ലയില്‍ ചിലര്‍ നടത്തിയ പ്രശ്‌നങ്ങളും അക്രമങ്ങളും ഗൗരവമായി കാണുമെന്ന് ജില്ലാ പോലീസ് മേധാവി പറഞ്ഞു. 

ഏതെങ്കിലും ഒരു മുറിയിലിരുന്നു സോഷ്യല്‍ മീഡിയിലൂടെ പ്രശ്‌നങ്ങള്‍ ഇളക്കി വിടുന്നത് സമൂഹത്തിനാകെ ബാധിക്കുന്നു. പോലീസിന്റെ അനുവാദം ഇല്ലാതെ പ്രകടനങ്ങള്‍ നടത്തി നിയമം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി എടുക്കും. സോഷ്യല്‍ മീഡിയയിലൂടെ പ്രകോപനപരമായ സന്ദേശങ്ങള്‍ കൈമാറിയവര്‍ നിയമത്തിന്റെ കുടുക്കില്‍പെടും. വിദേശത്തിരുന്നു ഇത്തരം കുറ്റം ചെയ്തവരെ പിടികൂടാനുള്ള നടപടികളും സ്വീകരിക്കും. ഇവരുടെ വിവരങ്ങള്‍ ശേഖരിച്ചു വരുന്നുണ്ട്. അനുമതി ഇല്ലാതെ പ്രകടനം നടത്തിയവര്‍ക്കെതിരെ കേസ് എടുത്തിട്ടുണ്ട്. പ്രകടനത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പോലീസ് സൂക്ഷിച്ചിട്ടുണ്ട്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.