Latest News

മഴക്കാല ദുരിതങ്ങള്‍; പള്ളികളില്‍ പ്രത്യേക പ്രാര്‍ത്ഥന നടത്തുക-ഖാസി പൊസോട്ട് തങ്ങള്‍

മഞ്ചേശ്വരം : കനത്ത മഴയത്തും കാറ്റിലും ജില്ലയിലെ പലയിടങ്ങളിലായി സംഭവിച്ച അപകടങ്ങളില്‍ പെട്ടവര്‍ക്ക് അടിയന്തിര സഹായ സഹകരണങ്ങള്‍ ചെയ്തു കൊടുക്കാന്‍ സര്‍ക്കാറിന് പുറമെ മത സാമൂഹിക രാഷ്ട്രീയ സംഘടനകള്‍ രംഗത്ത് വരണമെന്നും മഴക്കാല ദുരിതങ്ങളില്‍ നിന്ന് രക്ഷനേടാന്‍ പള്ളികളില്‍ പ്രത്യേക പ്രാര്‍ത്ഥന നടത്താന്‍ മള്ഹര്‍ ചെയര്‍മാനും എസ്.വൈ.എസ് സംസ്ഥാന ട്രഷററും സംയുക്ത ജമാഅത്ത് ഖാസിയുമായ അസ്സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി ആഹ്വാനം ചെയ്തു.

വിദ്യാലയങ്ങ്ള്‍ക്ക് മുന്നിലും, നിത്യ സഞ്ചാര വഴികളിലും റോഡിന്റെ ഇരു വശങ്ങളിലുമായി അപകടം പതിയിരിക്കുന്ന ഇലക്ട്രിസിറ്റി പോസ്റ്റുകള്‍, കടപുഴകി വീഴാറായ മരങ്ങള്‍, ഇടിഞ്ഞു വീഴാറായ മതിലുകളും, കുന്നുകളും തുടങ്ങിയവ കണ്ടറിഞ്ഞ് ആവശ്യമായ പരിഹാരങ്ങള്‍ ദ്രുധഗതിയില്‍ നല്‍കാന്‍ ബന്ധപ്പെട്ടവരും മറ്റു സാമൂഹ്യ പ്രവര്‍ത്തകരും ജാഗരൂകരായി പ്രവര്‍ത്തിക്കണമെന്ന് തങ്ങള്‍ അഭ്യര്‍ത്ഥിച്ചു. ഇത്തരം സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ മതങ്ങളും പ്രാധാന്യം നല്‍കുന്നെണ്ടെന്ന് തങ്ങള്‍ പറഞ്ഞു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.