Latest News

ഗ്യാസ് സിലിണ്ടര്‍ ചോര്‍ന്ന് പൊള്ളലേറ്റ വീട്ടുടമയും മരിച്ചു

കുമ്പള: വീട്ടില്‍ പാചക വാതകം ചോര്‍ന്ന് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വീട്ടടമയും മരിച്ചു. നായ്ക്കാപ്പ് മുജുംഗവിലെ ചന്ദ്രശേഖര കോമരം (50) ആണ് ചൊവ്വാഴ്ച പുലര്‍ചെ മംഗലാപുരം വെന്‍ലോക്ക് ആശുപത്രിയില്‍ മരിച്ചത്. ഇതോടെ സംഭവത്തില്‍ മരണം രണ്ടായി. കുമ്പള മല്ലികാ ഗ്യാസ് ഏജന്‍സിയിലെ ജീവനക്കാരനായിരുന്ന നാമക്കല്ലിലെ ആനന്ദ കുലാല്‍ (43) തിങ്കളാഴ്ച പുലര്‍ചെ മരിച്ചിരുന്നു.

ജൂലൈ 23 ന് വൈകിട്ടാണ് ചന്ദ്രശേഖര കോമരത്തിന്റെ വീട്ടില്‍ സ്റ്റൗ തകരാറിനെ തുടര്‍ന്ന് ഗ്യാസ് ചോര്‍ന്നത്. ചോര്‍ച തടയാന്‍ വിളിച്ചുവരുത്തിയതായിരുന്നു കുമ്പള ഗ്യാസ് ഏജന്‍സിയിലെ ടെക്‌നീഷ്യനും അയല്‍ക്കാരനുമായ ആനന്ദ കുലാലിനെ.

അതിനിടെ അയാള്‍ക്ക് ഗുരുതരമായി പൊള്ളലേല്‍ക്കുകയായിരുന്നു. അപകടത്തില്‍ ചന്ദ്രശേഖര കോമറത്തിനും ഭാര്യ നാഗവേണി (44), മകള്‍ പ്രസാദിത (12) എന്നിവര്‍ക്കും പൊള്ളലേറ്റു. ഗുതരമായി പൊള്ളലേറ്റ ചന്ദ്രശേഖര മരണത്തിന് കീഴടങ്ങുകയായിരുന്നു.

നാഗവേണിയും പ്രസാദിതയും മംഗലാപുരം ആശുപത്രിയില്‍ ചികിത്സയിലാണ്. കൃഷ്ണ-പുഷ്പാവതി ദമ്പതികളുടെ മകനാണ് ചന്ദ്രശേഖര. കുമ്പള നാരായണ മംഗലം ശ്രീ ചീരുമ്പ ഭഗവതീ ക്ഷേത്രം കോലധാരിയാണ്. ജഗദീഷ്, പത്മനാഭ, വിശ്വനാഥ, ഹേമാവതി എന്നിവര്‍ സഹോദരങ്ങളാണ്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.