Latest News

റോഡ് മുറിച്ചുകടക്കവെ വാഹനമിടിച്ച് കെ.എം.സി.സി ഭാരവാഹി മരിച്ചു

ജിദ്ദ: മലപ്പുറം എ.ആര്‍ നഗര്‍ വലിയപറമ്പ് പരേതനായ പുളിശേരി മമ്മുദുവിന്റെ മകന്‍ മുഹമ്മദ് യാഖൂബ് (49) ജിദ്ദ മദീന റോഡിലെ റഹീലിയില്‍ വാഹനമിടിച്ച് മരിച്ചു. റഹീലി ഏരിയ (മദീന റോഡ്) കെ.എം.സി.സി ഉപദേശകസമിതി ചെയര്‍മാനാണ്.

വെളളിയാഴ്ച പുലര്‍ച്ചെ അത്താഴ ഭക്ഷണം വാങ്ങി മദീന റോഡ് മുറിച്ചുകടക്കുന്നതിനിടെയാണ് അപകടം. സംഭവസ്ഥലത്ത് വെച്ച് തന്നെ മരണം സംഭവിച്ചിരുന്നു. അപകടം വരുത്തിയ വാഹനം നിര്‍ത്താതെ പോയതിനാല്‍ തിരിച്ചറിയാനായിട്ടില്ല.

സൂചനകളുടെ അടിസ്ഥാനത്തില്‍ വാഹനം പിടികൂടുന്നതിന് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 25 വര്‍ഷത്തോളമായി യാഖൂബ് ജിദ്ദയില്‍ ജോലി ചെയ്തുവരികയാണ്. 12 വര്‍ഷം ജിദ്ദ ബാബ്മക്കയില്‍ ബൂഫിയ നടത്തിയിരുന്നു.

13 വര്‍ഷമായി റഹീലിയില്‍ സൂപര്‍മാര്‍ക്കറ്റുള്‍പ്പെടെയുള്ള കടകള്‍ നടത്തിവരികയാണ്.

സ്‌കൂള്‍ അവധി സമയത്ത് ജിദ്ദയിലുണ്ടായിരുന്ന യാഖൂബിന്റെ ഭാര്യയും കുട്ടികളും ഒരു മാസം മുമ്പാണ് നാട്ടിലേക്ക് മടങ്ങിയത്. പാത്തുമ്മക്കുട്ടിയാണ് മാതാവ്. ഭാര്യ സീനത്ത്. മക്കള്‍: നിയാസ്, ഹുസ്‌ന, നാജിയ, നാഫിയ, ഫാത്തിമ ശിഫ. സഹോദരങ്ങളായ കോമുക്കുട്ടി ഹാജി, മൊയ്തീന്‍ കുട്ടി, ശാഹുല്‍ ഹമീദ്, ഖാസിം എന്നിവരും സഹോദരീ ഭര്‍ത്താക്കന്‍മാരായ ഹാരിസ് വെന്നിയൂര്‍ പറമ്പ്, മുഹമ്മദ് പടിക്കല്‍, ഹംസക്കുട്ടി കൊടിഞ്ഞി എന്നിവരും ജിദ്ദയില്‍ ജോലിചെയ്യുന്നു.

റിയാദിലെ കാനു ട്രാവല്‍സില്‍ ജോലിചെയ്യുന്ന ഹനീഫ മറ്റൊരു സഹോദരനാണ്. അപകടവാര്‍ത്ത അറിഞ്ഞയുടനെ ജിദ്ദ കെ.എം.സി.സി ഭാരവാഹികളായ അഹമ്മദ് പാളയാട്ട്, റസാഖ് അണക്കായി, അലി അക്ബര്‍ എന്നിവരും റഹീലി ഏരിയ കെ.എം.സി.സി ഭാരവാഹികളും സംഭവസ്ഥലത്തെത്തി.

ജിദ്ദ കിങ് ഫഹദ് ആസ്പത്രിയില്‍ സൂക്ഷിച്ചിട്ടുള്ള മയ്യിത്ത് നിയമനടപടികള്‍ പൂര്‍ത്തിയാക്കി നാട്ടില്‍ മറവുചെയ്യുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.