കാഞ്ഞങ്ങാട്: മംഗളൂരുവില്‍ കാര്‍ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു പടന്നക്കാട് സുമയ്യാ മന്‍സിലില്‍ സുഹൈലിന്റെ ഭാര്യ ഖയറുന്നീസ (25) യാണ് മരിച്ചത്.[www.malabarflash.com]
കുണ്ടംകുഴി ബെഡക്കികണ്ടത്തെ ഷംസുദ്ദീന്റെയും നസീമയുടെയും മകളാണ്.
കഴിഞ്ഞ 18 ന് രാത്രി ഗള്‍ഫിലേക്ക് ഭര്‍ത്താവിനെ യാത്രയാക്കി മംഗളൂരു എയര്‍പോര്‍ട്ടില്‍ നിന്നും തിരിച്ച് വരും വഴി എയര്‍പോര്‍ട്ട് റോഡില്‍ വച്ചാണ് അപകടം സംഭവിച്ചത്. രാത്രി ഏഴരയോടെ സുഹൈലിന്റെ അനുജന്‍ സമദ് ഓടിച്ചിരുന്ന വാഹനം ഡിവൈഡറില്‍ ഇടിച്ച് മറിയുകയായിരുന്നു.
പരിക്കേറ്റ ഖയറുന്നീസയേയും ഭര്‍ത്താവിന്റെ പിതാവ് അസീസ്, സഹോദരി സുമയ്യയേയും മംഗളൂരുവിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേററ് വെന്റിലേറ്ററിന്റെ സഹായത്തോടെ ചികിത്സയിലായിരുന്ന ഖയറുന്നീസക്ക് മസ്തിഷ്‌ക മരണം സംഭവിച്ചിരുന്നു. തുടര്‍ന്ന് കാഞ്ഞങ്ങാട് മന്‍സൂര്‍ ആശുപത്രിയിലേക്ക് മാറ്റി. ഞാറാഴ്ച രാത്രി 7 മണിയോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു.
സഹോദരന്‍: മുഹമ്മദ്.
No comments:
Post a Comment