മനാമ: ബഹ്‌റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസാ ആല്‍ ഖലീഫയെ പേഴ്‌സണ്‍ ഓഫ് ദി ഇയര്‍' ആയി ഹോളി ഖുര്‍ആന്‍ മെമ്മൊറൈസേഷന്‍ ഇന്ററര്‍നാഷനല്‍ ഓര്‍ഗനൈസേഷന്‍ (എച്ച്.ക്യു.എം.ഐ) തെരഞ്ഞെടുത്തു.
സഊദി അറേബ്യ ഭരണാധികാരി അബ്ദുല്ല രാജാവിന്റെ രക്ഷാധികാരത്തിനുകീഴില്‍ സഊദി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് എച്ച്.ക്യു.എം.ഐ. വിശുദ്ധ ഖുര്‍ആന്റെ പ്രചാരണം, ഇസ്‌ലാമിനും മുസ്‌ലിംകള്‍ക്കും ചെയ്ത മറ്റു സേവനങ്ങള്‍ എന്നിവ പരിഗണിച്ചാണ് രാജാവിനെ ഈ ബഹുമതിക്ക് തെരഞ്ഞെടുത്തതെന്ന് സംഘടനാവൃത്തങ്ങള്‍ അറിയിച്ചു.
സഊദിയില്‍ നടന്ന ചടങ്ങില്‍ മക്ക ഗവര്‍ണര്‍ പങ്കെടുത്തു. ഇസ്‌ലാമിനും ഖുര്‍ആന്റെ പ്രചാരണത്തിനുമായി ഹമദ് രാജാവ് ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്ന് ചടങ്ങില്‍ രാജാവിനുവേണ്ടി പങ്കെടുത്ത് പ്രസംഗിച്ച ബഹ്‌റൈന്‍ അംബാസഡര്‍ ശൈഖ് ഹമൂദ് ബിന്‍ അബ്ദുല്ല ആല്‍ഖലീഫ പറഞ്ഞു.
അതോടൊപ്പം രാജാവിന്റെ സേവനപ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന പ്രധാനമന്ത്രി അമീര്‍ ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ ഖലീഫക്കും കിരീടാവകാശി അമീര്‍ സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ ഖലീഫക്കും അദ്ദേഹം പ്രത്യേകം ആശംസ അറിയിക്കുകയും ചെയ്തു. ഇസ്‌ലാമിന്റെയും ഖുര്‍ആന്റെയും പ്രചാരണത്തിന് അബ്ദുല്ല രാജാവ് ചെയ്യുന്ന സേവനങ്ങളെ അംബാസഡര്‍ പ്രശംസിച്ചു.

Keywords: Kannur, Kasargod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News,
No comments:
Post a Comment