തിരുവനന്തപുരം: സോളാര്‍ തട്ടിപ്പില്‍ പങ്കുള്ള ഉന്നതരുടെ പേരുകള്‍ സരിത വെളിപ്പെടുത്തുമെന്ന് സരിത എസ്.നായരുടെ അഭിഭാഷകന്‍. സരിതയ്ക്ക് ലഭിച്ച പണം ഉന്നതരുടെ കൈവശമാണ്. അതുകൊണ്ടാണ് സരിതയുടെ അക്കൗണ്ടില്‍ പണം കണ്ടെത്താന്‍ കഴിയാത്തതെന്നും അദ്ദേഹം പറഞ്ഞു.
ഉന്നതരുടേ പേരുകള്‍ വെളിപ്പെടുത്താതെ കേസ് മുന്നോട്ട് കൊണ്ട് പോവാന്‍ കഴിയില്ല. വധഭീഷണയുള്ളതിനാലാണ് സരിത പേരുകള്‍ പുറത്ത് പറയാത്തത്. സരിതയുടെ കൈയ്യില്‍ നിന്ന് പണം കണ്ടെത്താന്‍ ആവാത്ത സ്ഥിതിയ്ക്ക് അന്വേഷണം ഉന്നതരിലേക്ക് നീട്ടണം. അതുകൊണ്ട് പേരുകള്‍ സ്റ്റേറ്റ്‌മെന്റായി നല്‍കാന്‍ തയ്യാറാണെന്ന് സരിത തന്നോട് പറഞ്ഞതായി അഡ്വക്കേറ്റ് ഫെന്നി ബാലകൃഷ്ണന്‍ പറഞ്ഞു.
തന്നെ വധിച്ചാല്‍ ഇതുസംബന്ധിച്ച അവസാന തെളിവും നശിക്കും. അതുണ്ടാവരുതെന്നും സരിത പറഞ്ഞതായി അഭിഭാഷകന്‍ പറഞ്ഞു.
സോളാര്‍ തട്ടിപ്പ് കേസില്‍ അറസ്റ്റിലായതിന് പിന്നാലെ സരിതയുടെ ബാങ്ക് അക്കൗണ്ടുകള്‍ പോലീസ് മരവിപ്പിച്ചിരുന്നു. പക്ഷെ പല അക്കൗണ്ടുകളിലും വളരെ തുച്ഛമായ തുക മാത്രമാണ് ഉണ്ടായിരുന്നത്. തട്ടിപ്പ് നടത്തിയ തുക എവിടെ പോയി എന്നകാര്യത്തില്‍ വ്യക്തമായ ധാരണയിലെത്താന്‍ പോലീസിന് ഇതുവരെ സാധിച്ചിട്ടില്ല.

Keywords: Kannur, Kasargod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News,
No comments:
Post a Comment