ജിദ്ദ: നിക്ഷിപ്തതാത്പര്യക്കാര്‍ പടച്ചുണ്ടാക്കുന്ന അനാവശ്യ വിവാദത്തിന് സമയം ചെലവഴിക്കാന്‍ മുസ്‌ലിംലീഗില്ലെന്നും രാഷ്ട്രീയ ചൂടിലും പാവങ്ങളെ സഹായിക്കുന്ന ദൗത്യമാണ് ലീഗ് നിര്‍വഹിക്കുന്നതെന്നും മുസ്‌ലിംലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതിയംഗം സി മമ്മുട്ടി എം.എല്‍.എ പറഞ്ഞു. ഉംറ നിര്‍വഹിക്കാനെത്തിയ അദ്ദേഹം ജിദ്ദയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. തുല്യതയില്ലാത്ത ജീവകാരുണ്യ പ്രവര്‍ത്തനങ്ങളാണ് മുസ്‌ലിംലീഗും പോഷക ഘടകങ്ങളും കേരളത്തില്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ഈ പ്രവര്‍ത്തനങ്ങള്‍ക്കൊന്നും സര്‍ക്കാറില്‍നിന്ന് യാതൊരു വിധ സഹായവും സ്വീകരിക്കുന്നില്ല.
പാര്‍ട്ടി പ്രവര്‍ത്തകര്‍ നാണയത്തുട്ടുകള്‍ ശേഖരിച്ചും പ്രവാസി സഹോദരങ്ങള്‍ നല്‍കുന്ന സഹായവും കൊണ്ടാണ് മുസ്‌ലിംലീഗ് റിലീഫ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ശിഹാബ് തങ്ങളുടെ പേരില്‍ കേരളത്തിലെ എല്ലാ പഞ്ചായത്തിലും ഒരു വീട് എന്ന തോതില്‍ പാവപ്പെട്ടവര്‍ക്ക് വേണ്ടി 1000 വീടുകള്‍ (ബൈത്തുറഹ്മ) നിര്‍മിച്ചു നല്‍കാന്‍ മുസ്‌ലിംലീഗ് സംസ്ഥാന കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്. മലപ്പുറം ജില്ല മുസ്‌ലിംലീഗിന്റെ നേതൃത്വത്തില്‍ മുന്നൂറിലധികം ബൈത്തുറഹ്മ വീടുകള്‍ നിര്‍മാണം പൂര്‍ത്തിയാക്കി പാവങ്ങള്‍ക്ക് കൈമാറി. സി.എച്ച് സെന്ററുകള്‍, ബൈത്തുറഹ്മ, നിര്‍ധനര്‍ക്കുള്ള കിണര്‍ നിര്‍മാണം, തീരദേശ സഹായ പദ്ധതി, മാരക രോഗികളെയും നിത്യരോഗികളെയും സഹായിക്കല്‍ തുടങ്ങിയ ജീവകാരുണ്യ പ്രവര്‍ത്തനത്തിലൂടെ മുസ്‌ലിംലീഗ് കേരളത്തിലെ രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ അജണ്ട ജനക്ഷേമപരമാക്കുകയാണെന്നും സി. മമ്മുട്ടി എം.എല്‍.എ പറഞ്ഞു.
മലയാളത്തിലെ ചില മാധ്യമങ്ങള്‍ നിസാര കാര്യങ്ങള്‍ പര്‍വതീകരിച്ച് സാമൂഹ്യ അന്തരീക്ഷം മലിനമാക്കുന്നത് ഖേദകരമാണ്. സമൂഹത്തിനുണ്ടാകുന്ന അപചയങ്ങള്‍ ചൂണ്ടിക്കാണിക്കാനും യാഥാര്‍ഥ്യബോധത്തോടെ വാര്‍ത്തകള്‍ ജനങ്ങളിലെത്തിക്കുകയും ചെയ്യേണ്ടവരാണ് മാധ്യമങ്ങള്‍. ഊഹാപോഹങ്ങള്‍ക്ക് പിന്നാലെ പോകുന്നത് മാധ്യമങ്ങളുടെ വിശ്വാസ്യത നഷ്ടമാക്കിയിട്ടുണ്ട്. ഇക്കാര്യം ഗൗരവമായി കണ്ട് സമൂഹത്തെ നേരിന്റെ മാര്‍ഗത്തിലേക്ക് തിരിച്ചുവിടുന്ന ധര്‍മം നിര്‍വഹിക്കാന്‍ മാധ്യമങ്ങള്‍ തയ്യാറാവണം. കേരളത്തിലെ രാഷ്ട്രീയ അപചയത്തിനും ധാര്‍മിക അധഃപതനത്തിനും പുതിയ വാര്‍ത്താസംസ്‌കാരം കാരണമാവുന്നുണ്ട്. ഐക്യജനാധിപത്യമുന്നണി സര്‍ക്കാര്‍ ജനക്ഷേമ ഭരണമാണ് കാഴ്ചവെക്കുന്നത്. ഈ സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കുക തന്നെ ചെയ്യും. യു.ഡി.എഫ് കെട്ടുറപ്പോടെ മുന്നോട്ട് പോകും.
സര്‍ക്കാറിന് നേതൃത്വം നല്‍കുന്ന കോണ്‍ഗ്രസ് പാര്‍ട്ടിക്കകത്തെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കണമെന്ന മുസ്‌ലിംലീഗിന്റെ നിര്‍ദേശം ഗൗരവത്തിലെടുത്ത കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് മുഖ്യമന്ത്രിയെയും കെ.പി.സി.സി പ്രസിഡന്റിനെയും ഡല്‍ഹിയിലേക്ക് വിളിപ്പിച്ചിട്ടുണ്ട്. അച്യുതാനന്ദന്‍ ജീവിച്ചിരിക്കുന്ന കാലത്തോളം പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും യു.ഡി.എഫ് സര്‍ക്കാറിനെ താഴെയിറക്കാനുള്ള ശ്രമം നടത്തില്ലെന്നും സി മമ്മുട്ടി എം.എല്‍.എ പറഞ്ഞു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News


No comments:
Post a Comment