Latest News

ഏഷ്യാനെറ്റിനെതിരെ നിയമനടപടിയുമായി മുഖ്യമന്ത്രി

കൊല്ലം : ഏഷ്യാനെറ്റ് ചാനലിനെതിരെ ഉമ്മന്‍ചാണ്ടി ഗോദയിലിറങ്ങുന്നു. ചാനലിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. മന്ത്രി ആര്യാടന്റെ പേഴ്‌സണല്‍ സ്റ്റാഫെന്ന വ്യാജേന മന്ത്രി അനില്‍ കുമാറിനെ ഫോണില്‍ വിളിച്ചത് മാധ്യമസ്വാതന്ത്ര്യത്തിന്റെ പരിധിയില്‍ വരുന്നതാണോയെന്ന് ഉമ്മന്‍ചാണ്ടി ചോദിച്ചു.

ഇക്കാര്യത്തില്‍ ഏഷ്യാനെറ്റിന്റെ ഉന്നതര്‍ പ്രതികരിക്കണം. വസ്തുതാപരമായ വിമര്‍ശനം അനിവാര്യമാണ്. എന്നാല്‍ ഇപ്പോള്‍ നടക്കുന്നത് അതല്ല. മാധ്യമസ്വാതന്ത്ര്യം പരിധികള്‍ ലംഘിക്കുകയാണെന്നും മുഖ്യമന്ത്രി കൊല്ലത്ത് പറഞ്ഞു. മാധ്യമങ്ങള്‍ തങ്ങളുടെ പരിധി വിടുന്നെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Kozhikode, K. Muraleedharan, Politics 

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.