Latest News

ദുബൈ ഇന്റര്‍നാഷണല്‍ ഹോളി ഖുര്‍ആന്‍ അവാര്‍ഡ് ഡോ. സാകിര്‍ നായിക്കിന്

ദുബൈ: പതിനേഴാമത് ദുബൈ ഇന്റര്‍നാഷണല്‍ ഹോളി ഖുര്‍ആന്‍ അവാര്‍ഡ് പരിപാടിയുടെ ഈ വര്‍ഷത്തെ ഇസ്‌ലാമിക് പേഴ്‌സനാലിറ്റിയെ മാറ്റി. കഴിഞ്ഞ ദിവസം പുരസ്‌കാരം പ്രഖ്യാപിച്ചിരുന്നത് ഈജിപ്തിലെ അല്‍ അസ്ഹര്‍ ഗ്രാന്റ് ഇമാം ഡോ. ശൈഖ് അഹ്മദ് അല്‍ ത്വയ്യിബിനായിരുന്നു.

ഇന്ത്യയില്‍ നിന്നുള്ള വിഖ്യാത പ്രബോധകനും വാഗ്മിയും പണ്ഡിതനുമായ ഡോ. സാകിര്‍ നായിക്കിനാണ് അഹ്മദ് അല്‍ അല്‍ ത്വയ്യിബിന് പകരം പുരസ്‌കാരം നല്‍കുക.

ഈജിപ്തിലെ അനിശ്ചിതവും സംഘര്‍ഷ ഭരിതവുമായ രാഷ്ട്രീയ പരിത:സ്ഥിതി മൂലമാണ് ഡോ. ശൈഖ് അഹ്മദ് അല്‍ ത്വയ്യിബിന് അവാര്‍ഡ് സ്വീകരിക്കാന്‍ എത്താനാവാത്ത സ്ഥിതിയുള്ളതെന്നും അദ്ദേഹത്തിന്റെ അഭ്യര്‍ത്ഥന മാനിച്ചാണ് ഇത് മാറ്റിവച്ചതെന്നും വരും വര്‍ഷത്തില്‍ അദ്ദേഹത്തിന് പുരസ്‌കാരം നല്‍കുമെന്നും സംഘാടക കമ്മിറ്റി ചെയര്‍മാന്‍ ഇബ്രാഹിം ബൂമില്‍ഹ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ദുബൈ ഇന്റര്‍നാഷണല്‍ ഹോളി ഖുര്‍ആന്‍ അവാര്‍ഡ് കമ്മിറ്റിയുടെ കഴിഞ്ഞ പതിനാറു വര്‍ഷത്തെ ചരിത്രത്തിലാദ്യമായാണ് പ്രഖ്യാപിച്ച അവാര്‍ഡ് മാറ്റിവെക്കേണ്ടി വരുന്നത്.

ഇസ്‌ലാമിനും ഖുര്‍ആനും സാകിര്‍ നായിക് അവിരാമമായ സേവനങ്ങളാണ് അര്‍പ്പിച്ചിട്ടുള്ളതെന്നും ഇത് കണക്കിലെടുത്താണ്‌ അദ്ദേഹത്തെ പുരസ്‌കാരത്തിനായി തെരഞ്ഞെടുത്തതെന്നും ബൂമില്‍ഹ പറഞ്ഞു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Dubai International Holly Quran, Sakir Naik

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.