വാഷിങ്ടൺ: അമിത ഭാരത്തെ തുടർന്ന് അമേരിക്കയിൽ വധശിക്ഷയിൽ നിന്ന് രക്ഷപ്പെട്ട് ജയിലിൽ കഴിയുകയായിരുന്ന പ്രതി മരിച്ചു. 220 കിലോ ഭാരമുള്ള റൊണാൾഡ് പോസ്റ്റ് എന്ന പ്രതിയാണ് മരിച്ചത്. 1983ൽ ഒരു ഹോട്ടൽ ജീവനക്കാരനെ കൊലപ്പെടുത്തിയ കേസിലാണ് റൊണാൾഡിന് വധശിക്ഷ വിധിച്ചത്.
എന്നാൽ അമിതമായ ശരീരഭാരം ചൂണ്ടിക്കാട്ടി അഭിഭാഷകർ റൊണാൾഡിനെ വധശിക്ഷയിൽ നിന്ന് ജീവപര്യന്തമാക്കി രക്ഷിക്കുകയായിരുന്നു. തുടർന്ന് 28 കൊല്ലമായി കൊളംബസിലെ ജയിലിൽ കഴിഞ്ഞു വരികയായിരുന്നു. ജയിലിലെ ആശുപത്രിയിൽ വെള്ളിയാഴ്ചയാണ് മരണം നടന്നതെന്ന് അധികൃതർ പറഞ്ഞു. ശിക്ഷാ കാലയളവിൽ റൊണാൾഡിന് പരോളിനും അഹർതയുണ്ടായിരുന്നില്ല.

Keywords: International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:
Post a Comment