Latest News

അകമ്പടിയായി പുരുഷനില്ലെങ്കില്‍ സ്ത്രീകള്‍ക്ക് ഹജ്ജ് സാധ്യമല്ല: ഹൈക്കോടതി

കൊച്ചി: സ്ത്രീകള്‍ ഹജ്ജിനുപോകുമ്പോള്‍ സംരക്ഷണത്തിനു പുരുഷന്‍ തന്നെ വേണം എന്ന വ്യവസ്ഥയില്‍ മാറ്റം സാധ്യമല്ലെന്ന് ഹൈക്കോടതി. ഫലത്തില്‍ മഹറം എന്ന നിലയില്‍ കൂട്ടു പോകാന്‍ അടുത്ത ബന്ധുവായ പുരുഷന്‍ ഇല്ലെങ്കില്‍ സ്ത്രീക്ക് ഹജ്ജ് സാധ്യമാകില്ല.

മഹറമായി കൂടെ പുരുഷന്‍ വേണമെന്ന വ്യവസ്ഥ ഇന്ത്യ സൗദി അറേബ്യയുമായുണ്ടാക്കിയ കരാറിലുള്ളതാണെന്ന് ഹജ്ജ് കമ്മിറ്റി കോടതിയെ അറിയിച്ചു. ശരീഅത്ത് നിയമപ്രകാരമുള്ള മഹറം വ്യവസ്ഥ, വിവാഹബന്ധം സാധ്യമല്ലാത്ത അടുത്ത ബന്ധുവിനെയാണ് മഹറമായി അംഗീകരിക്കുന്നത്. മഹറം രണ്ടാം തവണ ഹജ്ജിനുപോകുന്ന ആളാവുകയുമരുത്.

ഹര്‍ജിക്കാരിയായ കടലുണ്ടി സ്വദേശിനി ആമിനക്കുട്ടിക്ക് അതുപ്രകാരം മഹറമായി അംഗീകരിക്കാവുന്ന ബന്ധു നാട്ടിലില്ല. 64 വയസ്സുള്ള ഹര്‍ജിക്കാരിയുടെ മകനാകട്ടെ, സൗദി അറേബ്യയിലുമാണ്. അതിനാല്‍ അയല്‍വാസിയായ അറുപതു വയസ്സുള്ള സൈനബയെ മഹറമായി കണക്കാക്കി ഹജ്ജിന് അനുമതി തേടി. ഹജ്ജ് കമ്മിറ്റി ഇത് നിഷേധിച്ചതിനെതിരെയാണ് ഹര്‍ജി നല്‍കിയത്.

മഹറം വ്യവസ്ഥ എല്ലാ രാജ്യങ്ങളിലെ സ്ത്രീകള്‍ക്കും ബാധകമാണെന്ന് കേന്ദ്ര ഹജ്ജ് കമ്മിറ്റി കോടതിയെ അറിയിച്ചു. വ്യവസ്ഥയെക്കുറിച്ച് മനസ്സിലാക്കാത്തതിനാലാണ് ഹര്‍ജിക്കാരി സ്ത്രീസുഹൃത്തിനെ മഹറമാക്കാന്‍ അനുമതി തേടിയതെന്ന് ജസ്റ്റിസ് പി. ആര്‍. രാമചന്ദ്രമേനോന്‍ വിലയിരുത്തി.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Hajj, India, Saudi-Arabia, court

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.