മംഗലാപുരം: പാസ്‌പോര്‍ട്ടിനുള്ള നടപടിക്രമം കൂടുതല്‍ ജനകീയമാക്കുന്നതിന്റെ ഭാഗമായി സ്മാര്‍ട്ട്‌ഫോണ്‍വഴി പാസ്‌പോര്‍ട്ട് അപേക്ഷ നല്‍കാനുള്ള സംവിധാനം വരുന്നു. 'എം പാസ്‌പോര്‍ട്ട് സേവ' എന്ന ആന്‍ഡ്രോയ്ഡ് അപ്ലിക്കേഷന്‍ ഉപയോഗിച്ച് സ്മാര്‍ട്ട്‌ഫോണ്‍ വഴി പാസ്‌പോര്‍ട്ടിന് അപേക്ഷിക്കാനുള്ള സംവിധാനം ഏതാനും മാസങ്ങള്‍ക്കുള്ളില്‍ തയ്യാറാവുമെന്ന് ചീഫ് പാസ്‌പോര്‍ട്ട് ഓഫീസര്‍ മുക്തേഷ്‌കുമാര്‍ പ്രദേശി അറിയിച്ചു.
വിദേശകാര്യ മന്ത്രാലയം ഈ അപ്ലിക്കേഷന്‍ മാര്‍ച്ചില്‍ തന്നെ തയ്യാറാക്കിയിരുന്നു. ഇത് സ്മാര്‍ട്ട് ഫോണ്‍ വഴി ഉപയോഗിക്കാനുള്ള തയ്യാറെടുപ്പാണ് ഇപ്പോള്‍ നടന്നുവരുന്നത്. www.passportindia.gov.in എന്ന വെബ്‌സൈറ്റില്‍നിന്ന് ഈ അപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാം.
ഈ അപ്ലിക്കേഷന്‍വഴി ഇപ്പോള്‍ത്തന്നെ സ്മാര്‍ട്ട്‌ഫോണ്‍, ടാബ്‌ലറ്റ് ഉപയോക്താക്കള്‍ക്ക് പാസ്‌പോര്‍ട്ട് അപേക്ഷയുടെ അവസ്ഥ, പാസ്‌പോര്‍ട്ട് സേവാകേന്ദ്രങ്ങള്‍, പാസ്‌പോര്‍ട്ടിനെക്കുറിച്ചുള്ള മറ്റു വിവരങ്ങള്‍ എന്നിവ ലഭ്യമാണ്. പുതിയ സംവിധാനം കൂടി വരുന്നതോടെ പാസ്‌പോര്‍ട്ട് അപേക്ഷ കൂടുതല്‍ ലളിതമാവും.
ഈ വര്‍ഷാവസാനത്തോടെ വിദേശകാര്യ മന്ത്രാലയം 85 ലക്ഷത്തോളം പാസ്‌പോര്‍ട്ടുകള്‍ വിതരണം ചെയ്യുമെന്നാണ് കണക്കാക്കുന്നതെന്നും പാസ്‌പോര്‍ട്ട് ഓഫീസര്‍ പറഞ്ഞു. കഴിഞ്ഞവര്‍ഷം ഇത് 74ലക്ഷമായിരുന്നു. കഴിഞ്ഞ ആറുമാസത്തിനുള്ളില്‍ത്തന്നെ 37ലക്ഷം പാസ്‌പോര്‍ട്ടുകള്‍ വിതരണം ചെയ്തതായാണ് കണക്ക്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, M.Pasport Seva, Manglore, Android Application

No comments:
Post a Comment