ഇടുക്കി: ക്രൂരപീഡനത്തിന് ഇരയായി തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന അഞ്ചുവയസുകാരന്‍ ഷെഫീഖിനെ ജീവിതത്തിലേയ്ക്ക് മടക്കിക്കൊണ്ടുവരാന്‍ മ്യൂസിക് തെറാപ്പിയും പരീക്ഷിക്കുന്നു.
കുട്ടിയുടെ ആരോഗ്യനിലയില്‍ ആശാവഹമായ പുരോഗതി കണ്ടതോടെ മൂന്നുദിവസം മുമ്പാണ് സംഗീതം കേള്‍പ്പിക്കാന്‍ തുടങ്ങിയത്. ലളിതമായ മലയാളം, തമിഴ് സിനിമാ ഗാനങ്ങളാണ് കുട്ടിയെ കേള്‍പ്പിക്കുന്നത്.
ചെവിയില്‍ ഘടിപ്പിച്ച ഇയര്‍ ഫോണിലൂടെ കൂടുതലായും മലയാളം ഗാനങ്ങളാണ് കേള്‍പ്പിക്കുന്നത്. ഒരു പരീക്ഷണമെന്ന നിലയിലാണ് മ്യൂസിക് തെറാപ്പി ഉപയോഗിക്കുന്നതെന്ന് ചികിത്സയ്ക്ക് നേതൃത്വം നല്‍കുന്ന ന്യൂറോ സര്‍ജന്‍ ഡോ. നിഷാന്ത് പോള്‍പറഞ്ഞു.
ഏതു വിധേനയും കുട്ടിയെ രക്ഷപെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് ഈ രീതിയും പരീക്ഷിക്കുന്നത്. ഉറങ്ങുന്ന സമയം ഒഴിവാക്കിയാണ് സംഗീതം കേള്‍പ്പിക്കുന്നത്.

മസ്തിഷ്‌കത്തെ ഉത്തേജിപ്പിക്കാനാണ് ഇതിലൂടെ ശ്രമിക്കുന്നതെന്നും ഡോക്ടര്‍ പറഞ്ഞു. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് കുട്ടിയുടെ ആരോഗ്യനിലയില്‍ കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല.
നെഞ്ചില്‍ നേരിയ തോതില്‍ അണുബാധ ഉണ്ടായതായി കണ്ടെത്തി. വെന്റിലേറ്ററില്‍ നിന്നു മാറ്റുമ്പോള്‍ ഇതു സാധാരണമാണെന്ന് ഡോക്ടര്‍ പറഞ്ഞു. ജീവിതത്തിലേയ്ക്ക് മടങ്ങി വരാനുള്ള സാധ്യതയ്ക്ക് 40 ശതമാനത്തില്‍ നിന്ന് വര്‍ധനയുണ്ടായിട്ടില്ല. തലയ്‌ക്കേറ്റ മാരകമായ പരുക്കാണ് ആരോഗ്യനില വീണ്ടെടുക്കുന്നതിന് തടസമായിട്ടുള്ളത്. തലച്ചോറിലെ നീര്‍ക്കെട്ട് മാറ്റമില്ലാതെ തുടരുകയാണ്. വരുംദിവസങ്ങളില്‍ കാര്യമായ പുരോഗതി ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ആശുപത്രി അധികൃതര്‍..

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment