തിരുവനന്തപുരം: പി.എസ്.സി അടക്കമുള്ള വിവിധ ഏജന്‍സികള്‍ക്ക് ഉദ്യോഗാര്‍ത്ഥികളുടെ എസ്.എസ്.എല്‍.സിയിലെ വിവരങ്ങള്‍ പരിശോധിക്കാന്‍ ഓണ്‍ലൈന്‍ സംവിധാനം നിലവില്‍ വന്നു.
2001 മുതലുള്ള 60 ലക്ഷത്തോളം വിദ്യാര്‍ത്ഥികളുടെ വിവരങ്ങളാണ് ഇത്തരത്തില്‍ പരീക്ഷാഭവന്‍ പങ്കുവെയ്ക്കുക. പബ്‌ളിക് സര്‍വീസ് കമ്മീഷനെക്കൂടാതെ കര -നാവിക- വ്യോമസേനാവിഭാഗങ്ങള്‍, നോര്‍ക്ക, പാസ്‌പോര്‍ട്ട് ഓഫീസുകള്‍, മോട്ടോര്‍ വാഹന വകുപ്പ്, പോസ്റ്റല്‍ വകുപ്പ് തുടങ്ങിയവയ്ക്കാണ് ആദ്യഘട്ടത്തില്‍ വിവരങ്ങള്‍ കൈമാറുക. ഇവര്‍ക്കുള്ള യൂസര്‍നെയിമും പാസ്‌വേര്‍ഡും വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്ബ് വിതരണം ചെയ്തു. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എ. ഷാജഹാനും വിവിധ ഏജന്‍സികളിലെ ഉന്നതോദ്യോഗസ്ഥരും പങ്കെടുത്തു.
ഉദ്യോഗാര്‍ത്ഥികളുടെ സര്‍ട്ടിഫിക്കറ്റിന്റെ ആധികാരികത പരിശോധിച്ച് വിവിധ ഏജന്‍സികള്‍ക്ക് കൈമാറുന്നതിന് നിലവില്‍ കാലതാമസം നേരിടുന്നുണ്ട്. ഓണ്‍ലൈന്‍ സംവിധാനം നിലവില്‍ വന്നതോടെ ഇത് വേഗത്തിലാക്കാനും ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള ബുദ്ധിമുട്ടും കാലതാമസവും പരിഹരിക്കാനുമാവുമെന്ന് മന്ത്രി പറഞ്ഞു. വൈകാതെ പൊതുപരീക്ഷാ കമ്മീഷണറുടെ കാര്യാലയം വിതരണം ചെയ്യുന്ന എല്ലാ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെയും പരിശോധന ഓണ്‍ലൈനാക്കാനും ഉദ്ദേശ്യമുണ്ട്.
എസ്.എസ്.എല്‍.സി ബുക്കിലെ പരാതികള്‍ പരിഹരിക്കാനായി എട്ട് ജില്ലകളില്‍ നടത്തിയ അദാലത്ത് വഴി 22678 അപേക്ഷകളില്‍ തീര്‍പ്പ് കല്പിച്ചിരുന്നു. അവശേഷിക്കുന്ന ആറ് ജില്ലകളിലേക്കുള്ള അദാലത്തുകള്‍ക്ക് 27 ന് തുടക്കം കുറിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Thiruvananthapuram, S.S.L.C. Book, Online
No comments:
Post a Comment