നാറാത്തുനിന്ന് 2005ല്‍ ഉഗ്രശേഷിയുള്ള ബോംബുകള്‍ പിടികൂടിയിരുന്നു. ഈ കേസും അട്ടിമറിച്ചതിനു പിന്നില്‍ സുധാകരനാണ്. സുധാകരന്റെ പോപ്പുലര്‍ ഫ്രണ്ട് ബന്ധത്തെക്കുറിച്ചും അന്വേഷണമുണ്ടാകണം. പോപ്പുലര്‍ഫ്രണ്ട് ബന്ധത്തെ സുധാകരന്‍ തള്ളിപ്പറഞ്ഞിട്ടില്ല. ഡി.വൈ.എഫ്.ഐ.യുടെ ഈ വെല്ലുവിളി ഏറ്റെടുക്കാന്‍ സുധാകരന്‍ തയ്യാറുണ്ടോയെന്നും രാജേഷ് ചോദിച്ചു. നാറാത്ത് കേസ് അട്ടിമറിക്കുകയാണെന്നാരോപിച്ച് ഡി.വൈ.എഫ്.ഐ. നടത്തിയ കളക്ടറേറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നാറാത്തുനിന്നാണ് മാര്‍ച്ച് തുടങ്ങിയത്.
നാറാത്ത് കേസിലെ ഒരു പ്രതിയായ കമറുദ്ദീനെ ഇതുവരെ പിടികൂടാന്‍ പോലീസിന് കഴിഞ്ഞിട്ടില്ല. സുധാകരനെ ചോദ്യംചെയ്താല്‍ കമറുദ്ദീന്‍ എവിടെയാണെന്നു കണ്ടെത്താനാകും. നാറാത്ത് സംഭവത്തിന് തീവ്രവാദബന്ധമുണ്ടെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചതാണ്. എന്നിട്ടും തുടര്‍നടപടിയെടുക്കാന്‍ പോലീസ് തയ്യാറാവുന്നില്ല. പോലീസ് ആരെയാണു ഭയക്കുന്നതെന്നു വ്യക്തമാക്കണം. ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകര്‍ക്കെതിരെയുള്ള കേസില്‍ വീടുവളഞ്ഞാണ് പോലീസ് അറസ്റ്റ്. ലോക്കപ്പിലെത്തിയാല്‍ ഗരുഡന്‍തൂക്കവും കമ്പിപ്രയോഗവും നടത്തും. എന്‍.ഡി.എഫ്. പ്രവര്‍ത്തകര്‍ക്ക് വി.ഐ.പി. പരിഗണനയാണ്. പോലീസില്‍ സര്‍ക്കാര്‍ രാഷ്ട്രീയ-വര്‍ഗീയവത്കരണം നടത്തുകയാണെന്നും രാജേഷ് ആരോപിച്ചു.
കളക്ടറേറ്റ് കവാടത്തില്‍ മാര്‍ച്ച് പോലീസ് തടഞ്ഞു. ബാരിക്കേഡ് തകര്‍ക്കാന്‍ പ്രവര്‍ത്തകര്‍ ശ്രമിച്ചത് നേരിയ ഉന്തിനും തള്ളിനുമിടയാക്കി. സംസ്ഥാന ജോ. സെക്രട്ടറി എ.എന്‍.ഷംസീര്‍, സംസ്ഥാന സെക്രട്ടേറിയറ്റംഗം പി.സന്തോഷ് കുമാര്‍, ജില്ലാ പ്രസിഡന്റ് ബിജു കണ്ടക്കൈ എന്നിവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി അഡ്വ. ബിനോയ് കുര്യന്‍ സ്വാഗതം പറഞ്ഞു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment