Latest News

കാഞ്ഞങ്ങാട് DYSP മാത്യു എക്‌സലിനെ അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തു

Malabarflash
കാഞ്ഞങ്ങാട്: രഹസ്യസ്വഭാവമുള്ള പോലീസ് ഫയല്‍ പുറത്തുവിട്ടു എന്ന ആരോപണത്തെ തുടര്‍ന്ന് കാഞ്ഞങ്ങാട് ഡിവൈ.എസ്.പി. മാത്യു എക്‌സലിനെ അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തു.

കാസര്‍കോട് പൊലീസ് മേധാവിയുടെ അന്വേഷണത്തിലാണ് മാത്യു എക്‌സലിനെതിരായുള്ള അരോപണങ്ങള്‍ ശരിയാണെന്ന് തെളിഞ്ഞത്. ഡിവൈ.എസ്.പി.യ്‌ക്കെതിരെ വകുപ്പുതല അന്വേഷണത്തിനു ഡി.ജി.പി. ഉത്തരവിട്ടു.
കീഴുദ്യോഗസ്ഥരുടെ അന്വേഷണത്തില്‍ ഡിവൈ.എസ്.പി. അനധികൃതമായി ഇടപെടുകയും നീതിപൂര്‍വമായ അവരുടെ മുന്നോട്ടുപോക്കിന് തസ്സമുണ്ടാക്കുകയും ചെയ്തുവെന്ന് ജില്ലാ പൊലീസ് മേധാവിയുടെ അന്വേഷണത്തില്‍ തെളിഞ്ഞു. ഗുരുതരമായ പെരുമാറ്റദൂഷ്യമാണിതെന്ന് സസ്‌പെന്‍ഷന്‍ ഉത്തരവില്‍ പറയുന്നു.

 പോലീസ്‌വകുപ്പിന്റെ പ്രവര്‍ത്തനത്തെത്തന്നെ ബാധിക്കുന്നതരത്തില്‍ പദവി ദുരുപയോഗം ചെയ്യുകയാണ് കാഞ്ഞങ്ങാട് ഡിവൈ.എസ്.പി. ചെയ്തതെന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.
അന്വേഷണ ഉദ്യോഗസ്ഥന്‍ ശേഖരിച്ച തെളിവുകളടങ്ങുന്ന ഫയല്‍ പുറമെയുള്ളവര്‍ക്ക് എത്തിച്ചുകൊടുത്തത് ഒരു പോലീസ് ഉദ്യോഗസ്ഥന് ചേര്‍ന്നതല്ല. ഇതടക്കമുള്ള പല ആരോപണങ്ങളും പ്രഥമദൃഷ്ട്യാ സത്യമെന്ന് തെളിഞ്ഞതിനാലാണ് സസ്‌പെന്‍ഷന്‍-ഉത്തരവില്‍ പറയുന്നു.
പാലക്ക സതീഷാണ് പുതിയ കാഞ്ഞങ്ങാട് ഡിവൈ.എസ്.പി.

Keywords: Kannur, Kasargod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.