കഴിഞ്ഞ 10 വര്‍ഷങ്ങള്‍ക്ക് മുമ്പ് സഅദിയ്യയില്‍ എത്തിയത് മുതല്‍ അയ്യൂബ്ഖാന്‍ സഅദി ജില്ലയിലെ സുന്നീ പ്രവര്‍ത്തകരുടെ പ്രിയപ്പെട്ടവനായിരുന്നു. കണ്ടവരോടൊക്കെ സൗമ്യമായി പെരുമാറിയ സഅദി ജില്ലയില്‍ വലിയൊരു സുഹൃദ് വലയമാണ് ഉണ്ടാക്കിയെടുത്തത്.
ആദര്‍ശസമ്മേളന വേദികളില്‍ എതിരാളികളുടെ പൊളളത്തരങ്ങള്‍ പ്രമാണങ്ങളുടെ പിന്‍ബലത്തില്‍ തകര്‍ത്ത് സുന്നത്ത് ജമാഅത്തിന്റെ സന്ദേശം സമൂഹത്തില്‍ എത്തിക്കാന്‍ അയ്യൂബ്ഖാന്‍ സഅദിയുടെ പ്രഭാഷണങ്ങള്‍ക്ക് കഴിഞ്ഞിരുന്നു. അത് കൊണ്ട് തന്നെ ജില്ലയിലെ
സുന്നീ സമ്മേളന വേദികളിലെ നിറസാന്നിധ്യമായിരുന്നു അയ്യൂബ്ഖാന്‍ സഅദി.
സുന്നീ സമ്മേളന വേദികളിലെ നിറസാന്നിധ്യമായിരുന്നു അയ്യൂബ്ഖാന്‍ സഅദി.
വെളളിയാഴ്ച ചെമ്മനാട് സുന്നിസെന്റര്‍ മസ്ജിദില്‍ ജുമുഅക്ക് ശേഷം മണിക്കൂറുകളോളം നീണ്ട റംസാന്‍ പ്രഭാഷണത്തിന് ശേഷം മൂന്ന് മണിയോടെയാണ് സഅദിയ്യയുടെ പ്രചാരണ പ്രവര്‍ത്തകങ്ങള്‍ക്കായി സഹപ്രവര്‍ത്തകരോടൊപ്പം മടിക്കേരിയിലേക്ക് യാത്ര തിരിച്ചത്.
വിശുദ്ധ റംസാനിലെ ആദ്യപത്തിലെ അവസാന നോമ്പ് തുറക്കുന്നതിനിടയിലാണ് പ്രിയപ്പെട്ട ഉസ്താദിന്റെ അപകട വാര്‍ത്ത കാസര്‍കോട്ടെ സുന്നിപ്രവര്‍ത്തകരിലേക്ക് എത്തിയത്. കേട്ടവര്‍ കേട്ടവര്‍ സഅദിയ്യ ഓഫീസുമായി ബന്ധപ്പെട്ടു. ഓഫീസില്‍ നിന്നും വാര്‍ത്ത ശരിയാണെന്ന വിവരം ലഭിച്ചതോടെ പ്രവര്‍ത്തകരും നേതാക്കളും മടിക്കേരി ആശുപത്രിയിലേക്ക് ഒഴുകി.
ആശുപത്രിയിലെത്തിയവര്‍ പ്രിയപ്പെട്ട ഉസ്താദിന്റെ ചേതനയററ ശരീരം കണ്ട് വിങ്ങിപ്പൊട്ടി. ആര്‍ക്കും ആരെയും ആശ്വസിപ്പിക്കാന്‍ കഴിയാത്ത അവസ്ഥ.സഅദിയ്യയിലേക്കും പ്രവര്‍ത്തകരുടെ പ്രവാഹമായിരുന്നു. സഅദിയ്യയിലെത്തിയവര്‍ ഖുര്‍ആന്‍ പരായണവും പ്രാര്‍ത്ഥനയുമായി കഴിഞ്ഞു കൂടുകയാണ്.
നടപടികള്‍ക്ക് ശേഷം രാത്രി 12 മണിയോടെ മടിക്കേരിയില്‍ നിന്നും പുറപ്പെട്ട മയ്യിത്ത് പുലര്‍ച്ചെ 3 മണിയോടെ സഅദിയ്യയിലെത്തിക്കും. സഅദിയ്യയില്‍ നടക്കുന്ന ജനാസ നമസ്‌കിരത്തിന് ശേഷം 5.30 ഓടെ സ്വദേശമായ കൊല്ലത്തേക്ക് കൊണ്ടുപോകും.
അയ്യൂബ്ഖാന്‍ സഅദിയുടെ ദാരുണമായ മരണം ജാമിഅ സഅദിയ്യക്കും സുന്നി സമൂഹത്തിനും കനത്ത നഷ്ടമാണ് അയ്യൂബ്ഖാന്‍ സഅദിയുടെ വിയോഗത്തോടെ ഉണ്ടായിരിക്കുന്നതെന്ന് : ജാമിഅ സഅദിയ്യ അറബി കോളേജ് ജനറല്‍ മാനാജര്‍ നൂറുല്‍ ഉലമാ എം.എ. അബ്ദുല്‍ഖാദര്‍ മുസ്ലിയാര്‍ പറഞ്ഞു. സുന്നീ സ്റ്റേജുകളിലും സുന്നീ മുഖാ മുഖങ്ങളിലും തിളങ്ങി നിന്നിരുന്ന
കാസര്‍കോടിന്റെ മത-സാമൂഹ്യ സംസാരിക രംഗങ്ങളിലെ നിറ സാന്നിധ്യമായിരുന്നു അയ്യൂബ്ഖാന്‍ സഅദി. ഓര്‍ക്കാപ്പുറത്തുണ്ടായ അയ്യൂബ്ഖാന്‍ സഅദിയുടെ ഈ ദാരുണമായ മരണം സഅദിയക്കും സുന്നികള്‍ക്കും തീരാനഷ്ടമാണ് ഉണ്ടാക്കിയതെന്ന് ജാമിഅ സഅദിയ്യ മുന്‍ ദുബായ് കമ്മിറ്റി സെക്രട്ടറി ആലൂര്‍ ടി.എ. മഹമൂദ് ഹാജി അനിശോചനത്തില്‍ പറഞ്ഞു.

Keywords: Kannur, Kasargod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment