പയ്യന്നൂര്‍ : രണ്ടാനമ്മയുടെയും പിതാവിന്റെയും ക്രൂരമര്‍ദ്ദനമേറ്റ് മരണത്തിനും ജീവിതത്തിനുമിടയിലെ നൂല്‍പ്പാലത്തില്‍ കഴിയുന്ന ഇടുക്കി കട്ടപ്പനയിലെ ഷെഫീഖിന് വേണ്ടി മലയാളി മനസ്സുകള്‍ വിശുദ്ധ റംസാന്‍ മാസത്തില്‍ പ്രാര്‍ത്ഥനാ നിരതമാകുമ്പോള്‍ ഭാര്യയെയും കുഞ്ഞിനെയും കൊല്ലാന്‍ ഭര്‍ത്താവ് നടത്തിയ ശ്രമം പുറത്തുവന്നു.
ശ്രീജിത്തിന് ഭാര്യയോടും മകനോടും സ്‌നേഹമുണ്ടായിരുന്നില്ലെന്നും സൗന്ദര്യവും ആരോഗ്യവുമില്ലാത്ത ഭാര്യയെ ഒഴിവാക്കുമെന്ന് പലപ്പോഴും പറഞ്ഞിരുന്നുവെന്നും പോലീസ് അന്വേഷണത്തില്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. ശ്രീജിത്തിന്റെ അമ്മയും സഹോദരിയും മഹിഷയോട് അതിക്രൂരമായാണ് പെരുമാറിയിരുന്നത്.
ഓട്ടോ തോട്ടിലേക്ക് മറിഞ്ഞ് കാണാതായ കുട്ടിയുടെ മൃതദേഹം കണ്ടെത്തി
കണ്ണൂരില്‍ ഓട്ടോറിക്ഷ തോട്ടിലേക്ക് മറിഞ്ഞ് പിഞ്ചുകുഞ്ഞിനെ കാണാതായി
തില്ലങ്കേരി കാരക്കുന്ന് സ്വദേശിയും ഓട്ടോഡ്രൈവറുമായ ശ്രീജിത്താണ് ഭാര്യയെയും കുഞ്ഞിനെയും കൊല്ലാന്‍ ഓട്ടോറിക്ഷ കനത്ത മഴക്കിടെ തോട്ടിലേക്ക് മറിച്ചിട്ട് ശ്രമം നടത്തിയത്. അപകടത്തില്‍ നിന്ന് ഭാര്യ മഹിഷ തലനാരിഴക്ക് രക്ഷപ്പെട്ടുവെങ്കിലും ഒരുവയസ്സുള്ള ഏകമകന്‍ ശിവനന്ദു കൊല്ലപ്പെട്ടു. കനത്ത മഴക്കിടെ തില്ലങ്കേരി കുന്നുമ്മല്‍ താഴെപാലത്തില്‍ നിന്ന് കൈവരി തകര്‍ത്ത് ശ്രീജിത്ത് ഓട്ടോറിക്ഷ തോട്ടിലേക്ക് മറിച്ചിടുകയായിരുന്നു. മഹിഷയും ശിവനന്ദുവും തോട്ടില്‍ വീണു. ഓടിക്കൂടിയ നാട്ടുകാര്‍ മഹിഷയെ രക്ഷപ്പെടുത്തിയെങ്കിലും കുഞ്ഞിനെ കണ്ടെത്താനായില്ല.
രണ്ടുദിവസത്തിന് ശേഷം ഒരുകിലോമീറ്റര്‍ അകലെ ഉളിയില്‍ പടിക്കച്ചാല്‍ തോട്ടില്‍ നിന്ന് കുഞ്ഞിന്റെ അഴുകിയ മൃതദേഹം കണ്ടെത്തുകയായിരുന്നു. സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് ചൂണ്ടിക്കാട്ടി മഹിഷയുടെ അമ്മ പാലോട്ട് പള്ളിയിലെ ഏച്ചൂര്‍ കരിയില്‍ ഓമന ഇരിട്ടി ഡിവൈഎസ്പിക്ക് പരാതി നല്‍കിയതോടെയാണ് ശ്രീജിത്ത് ഭാര്യയെയും മകനെയും കൊല്ലാന്‍ ശ്രമം നടത്തിയ വിവരം പുറത്തുവന്നത്.
ജൂണ്‍ 25 ന് രാത്രി 8 മണിക്കാണ് നാടിന് നൊമ്പരമായി മാറിയ സംഭവം നടന്നത്. 25 ന് വൈകിട്ട് പാലോട്ട്പള്ളിയിലെ മഹിഷയുടെ വീട്ടില്‍ നിന്ന് ശ്രീജിത്ത് സ്വന്തം ഓട്ടോയില്‍ മഹിഷയെയും കുട്ടിയെയും കൂട്ടി തില്ലങ്കേരി കാരക്കുന്നിലെ സ്വന്തം വീട്ടിലേക്ക് പോയി. കാരക്കുന്നിലേക്കുള്ള എളുപ്പവഴി ഒഴിവാക്കി ഏറെ വളഞ്ഞ് ഇരിട്ടിയിലൂടെയാണ് ഓട്ടോ പോയത്. രാത്രി 8 മണിയോടെ ഓട്ടോറിക്ഷ പാലത്തില്‍ നിന്ന് തോട്ടിലേക്ക് മറിഞ്ഞെങ്കിലും ശ്രീജിത്ത് തോട്ടിലേക്ക് വീണിരുന്നില്ല. തോട്ടില്‍ വീണ മഹിഷ നിലവിളിച്ചെങ്കിലും നീന്തല്‍ അറിയാവുന്ന ശ്രീജിത്ത് മഹിഷയെയും കുഞ്ഞിനെയും രക്ഷപ്പെടുത്താന്‍ ശ്രമിച്ചിരുന്നില്ലെന്ന് പോലീസ് അന്വേഷണത്തില്‍ വ്യക്തമായി.
മുന്നൂറ് മീറ്ററോളം വെള്ളത്തിലൂടെ ഒഴുകിയ മഹിഷ മരക്കൊമ്പില്‍ പിടിച്ചാണ് മരണത്തില്‍ നിന്ന് രക്ഷപ്പെട്ടത്. സമീപവാസികളായ നാട്ടുകാരില്‍ ചിലരാണ് മഹിഷയെ രക്ഷിച്ച് ആശുപത്രിയിലെത്തിച്ചത്. ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ശ്രീജിത്തിനോട് കുഞ്ഞിന്റെ കാര്യം തിരക്കിയ മഹിഷയെ കഴുത്തിന് കുത്തിപ്പിടിച്ചു. ആശുപത്രിയിലേക്ക് പോകാനോ പിന്നീട് ഭാര്യയെ സന്ദര്‍ശിക്കാനോ ശ്രീജിത്ത് തയ്യാറായില്ല.
വിവാഹ ശേഷം ഭര്‍തൃവീട്ടിലെ പീഢനം സഹിക്കാനാവാതെ പാലോട്ട്പള്ളിയിലെ സ്വന്തം വീട്ടിലായിരുന്നു താമസിച്ചിരുന്നത്. കാലവര്‍ഷ ദുരന്തമായി ചിത്രീകരിച്ച് ഭാര്യയെയും മകനെയും കൊലപ്പെടുത്തുന്നതിനായി ശ്രീജിത്ത് തിരഞ്ഞെടുത്ത മാര്‍ഗമായിരുന്നു ഓട്ടോറിക്ഷ അപകടം. ശ്രീജിത്ത് ഒളിവിലാണ്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment