ജപ്പാനിലെ ടോക്കിയോവിലുള്ള മിത്‌സൂയി ഒ.എസ്.കെ. ലെയിന്‍സ് (എം.ഒ.എല്‍.) എന്ന കമ്പനിയുടേതാണ് എം.വി. കംഫര്‍ട്ട് എന്ന കപ്പല്‍. കമ്പനിയുടെ ആവശ്യപ്രകാരം സമുദ്രസംബന്ധിയായ ഇന്‍ഷുറന്‍സ് കൈകാര്യംചെയ്യുന്ന പ്രൊട്ടക്ഷന്‍ ആന്‍ഡ് ഇന്‍ഡെമിനിറ്റി ക്ലബ്ബിന്റെ (പി. ആന്‍ഡ് ഐ. ക്ലബ്) പ്രതിനിധിയായ ക്യാപ്റ്റന്‍ ലോബോയാണ് വെള്ളിയാഴ്ച ടാങ്കറുകള്‍ പരിശോധിച്ചത്. അദ്ദേഹത്തിന്റെ സഹായി ഹര്‍ഷിത് ഡിസൂസ, ബേപ്പൂര്‍ കോസ്റ്റ്ഗാര്‍ഡ് സ്റ്റാഫ് ഓഫീസര്‍ കെ.സതീഷ്, പോലീസ് റീജണല്‍ ഫൊറന്‍സിക് സയന്‍സ് ലാബ് അസി. ഡയറക്ടര്‍ സച്ചിദാനന്ദന്‍ എന്നിവരാണ് പരിശോധനാ സംഘത്തിലുണ്ടായിരുന്നത്.
രാവിലെ ഒമ്പതുമണിക്ക് തുടങ്ങിയ പരിശോധന 4.30ഓടെയാണ് പൂര്‍ത്തിയായത്. ഇതിനുശേഷം രാത്രി കളക്ടറേറ്റില്‍ നടന്ന യോഗത്തിലാണ് ജില്ലാ ഭരണകൂടം എത്രയും പെട്ടെന്ന് ടാങ്കറുകള്‍ നീക്കംചെയ്യണമെന്ന് ആവശ്യപ്പെട്ടത്. ജപ്പാനിലെ ഡൂപോണ്ട് എന്ന കാര്‍ഗോ കമ്പനിയുടേതാണ് കാസര്‍കോട്ട് അടിഞ്ഞ മൂന്ന് ടാങ്കറുകളെന്ന് തിരിച്ചറിഞ്ഞു. കപ്പല്‍ ഏജന്‍സിക്ക് പരിശോധനാറിപ്പോര്‍ട്ട് കൈമാറിയശേഷം തിങ്കളാഴ്ചയോടെ ടാങ്കറുകള്‍ നീക്കുന്ന കാര്യം തീരുമാനിക്കാമെന്ന് ക്യാപ്റ്റന്‍ ലോബോ ഉറപ്പുനല്കി. കാസര്‍കോട്ട് അടിഞ്ഞ ടാങ്കറുകളില്‍ ഒന്നിലൊഴിച്ച് ബാക്കിയുള്ളതിലെല്ലാം ഫ്രിയോണ്‍ 22 വാതകമുണ്ടെന്നാണ് പരിശോധനാസംഘം നല്കിയ സൂചന.
കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന്റെ സഹായത്തോടെയാണ് ഡയറക്ടര്‍ ജനറല്‍ ഓഫ് ഷിപ്പിങ്ങുമായി ജില്ലാ ഭരണകൂടം ബന്ധപ്പെടുന്നത്. മംഗലാപുരം തുറമുഖത്ത് എത്തിക്കാനാകുമോ എന്ന വിവരവും തിങ്കളാഴ്ച ലഭിക്കും.
ഫ്രിയോണ്‍ വാതകം എത്രത്തോളം ടാങ്കറുകളിലുണ്ടെന്നും ചോര്‍ച്ചയ്ക്കുള്ള സാധ്യതയും പറയാനാവില്ലെന്ന് രാസപരിശോധകന്‍ സച്ചിദാനന്ദന്‍ വ്യക്തമാക്കി. വിഷമയവുമല്ല, തീപിടിക്കാനും സാധ്യതയില്ല. എന്നാല്‍, ദ്രവരൂപത്തിലുള്ള ഈ വാതകം ദേഹത്തുവീണാല്‍ ചൊറിഞ്ഞുതടിക്കാന്‍ സാധ്യതയുണ്ട്. ഇപ്പോഴത്തെ അവസ്ഥയില്‍ വാതകം സുരക്ഷിതമാണെന്നും അദ്ദേഹം പറഞ്ഞു.
മുംബൈ തീരത്തുനിന്ന് 300 നോട്ടിക്കല്‍ മൈല്‍ അകലെ ഒമാന്‍ തീരത്തുവെച്ച് എം.വി. കംഫര്‍ട്ട് കടല്‍ക്ഷോഭത്തില്‍ രണ്ടായി പിളര്‍ന്നാണ് മുങ്ങിയത്. ഇതില്‍ 4300ഓളം കണ്ടെയ്‌നറുകള്‍ ഉണ്ടായിരുന്നു. പകുതി മാത്രമേ വീണ്ടെടുത്തിട്ടുള്ളൂ.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News


No comments:
Post a Comment