നെയ്യാറ്റിൻകര: പാറശ്ശാലയിൽ മീൻലോറി തടഞ്ഞുനിറുത്തി കൊള്ളയടിച്ചു. സംഘട്ടനത്തിൽ 6 പേർക്ക് പരിക്കേറ്റു. ഇവരിൽ ഒരാളുടെ നില അതീവഗുരുതരം. മീൻ ലോറി അക്രമികൾ തട്ടിക്കൊണ്ടുപോയി.
വർക്കല തൊടുവ നടയറ വീട്ടിൽ അഷറഫിന്റെ (34) നിലയാണ് ഗുരുതരാവസ്ഥയിലുള്ളത്. വെന്റിലേറ്റർ സഹായത്തോടെയാണ് ഇദ്ദേഹം ജീവൻ നിലനിർത്തുന്നത്. സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇയാളെ പിന്നീട് മെഡിക്കൽകോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റി. ലോറിയിൽ ഒപ്പമുണ്ടായിരുന്ന അഹമ്മദ് എന്ന അബ്ദുൾ ആഹിദ്, ബാബു, ആസാദ്, മാഹീൻ, റഷീദ് എന്നിവർക്കും മർദ്ദനമേറ്റു.

സംഭവത്തെക്കുറിച്ച് പൊലീസ് വിവരിക്കുന്നത് ഇങ്ങനെയാണ്: തൂത്തുക്കുടിയിൽ നിന്ന് മീൻ കയറ്റി വർക്കലയിലേയ്ക്ക് വരികയായിരുന്ന ലോറിയാണ് വെളളിയാഴ്ച പുലർച്ചെ മൂന്നരയോടെ മുപ്പതോളം വരുന്ന അക്രമികൾ തട്ടിക്കൊണ്ടുപോയത്. പാറശ്ശാല ഇടിച്ചക്കപ്ളാമൂട് എന്ന സ്ഥലത്ത് വച്ചായിരുന്നു സംഭവം. മാരകായുധങ്ങളുമായി മൂന്ന് പിക് അപ്പ് വാനുകളിലായാണ് അക്രമികൾ എത്തിയത്. ലോറിയിലുണ്ടായിരുന്ന 6 പേരെയും അക്രമികൾ ലോറിയിൽ നിന്ന് പിടിച്ചിറക്കി മാരകമായി മർദ്ദിച്ചു. കൈയിലുണ്ടായിരുന്ന പണം മുഴുവനും ഇവർ തട്ടിയെടുത്തു. ഒടുവിൽ അക്രമികൾ കെ.എൽ. 16 കെ 5464 നമ്പർ മീൻലോറിയുമായി പ്ളാമൂട്ടുക്കട ഭാഗത്തേയ്ക്ക് ഓടിച്ചുപോയി.
നേരത്തേ നടന്ന ചില സംഭവങ്ങളുടെ ഭാഗമായാണ് വെളളിയാഴ്ച അക്രമം നടന്നതെന്ന് പൊലീസ് പറഞ്ഞു. തൂത്തുക്കുടിയിൽ നിന്ന് മീൻ നൽകുന്ന മൊത്തവ്യാപാരിയും മീൻ വിതരണം ചെയ്യുന്നു വർക്കല സ്വദേശികളും തമ്മിൽ ആറ് മാസം മുമ്പ് ചില്ലറ പ്രശ്നങ്ങളുണ്ടായിരുന്നു. ഇതിന്റെ പേരിൽ ആറ്റിങ്ങൽ ഡിവൈ.എസ്.പി.യുടെ സാന്നിദ്ധ്യത്തിൽ ഒത്തുതീർപ്പുണ്ടാവുകയും ചെയ്തതാണ്. തുടർന്നും മൊത്തവ്യാപാരിയായ തമിഴ്നാട് സ്വദേശി ഗുണ്ടകളെ വച്ച് ആക്രമണം നടത്തിയെന്ന സംശയമാണ് ഇപ്പോഴുള്ളത്. പൊലീസ് ഊർജ്ജിത അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:
Post a Comment