പുല്ലൂര്‍: ദേശീയപാതയില്‍ പുല്ലൂരില്‍ കെ.എസ്.ആര്‍.ടി.സി. ബസ്സും കാറും കൂട്ടിയിടിച്ച് എട്ടുപേര്‍ക്ക് പരിക്ക്. അപകടത്തെതുടര്‍ന്ന് ദേശീയപാതയില്‍ ഒരുമണിക്കൂറോളം ഗതാഗതം സ്തംഭിച്ചു. വെള്ളിയാഴ്ച രാവിലെ എട്ടുമണിയോടെയായിരുന്നു അപകടം. കാസര്‍കോട്ടേക്ക് പോവുകയായിരുന്ന കെ.എസ്.ആര്‍.ടി.സി. മലബാര്‍ ബസ്സും ചെര്‍ക്കള, ജര്‍മന്‍ മോട്ടോഴ്‌സിന്റെ കാറുമാണ് കൂട്ടിയിടിച്ചത്. അപകടത്തില്‍ കാര്‍ യാത്രികരായ ചെറുപുഴയിലെ അനൂപ് (23), പരിയാരത്തെ ശബരീശന്‍ (22), ബസ് യാത്രക്കാരായ തായന്നൂരിലെ പ്രവീണ്‍ (28), കൊടക്കാട്ടെ രാജേഷ് (34), പുത്തൂരിലെ ശരത് (29), മാലക്കല്ലിലെ ആന്റണി (52), ആവിക്കരയിലെ അമീര്‍ (27), നീലേശ്വരം വട്ടക്കല്ലിലെ ബാബു (40) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ കാഞ്ഞങ്ങാട്ടെ ജില്ലാ ആസ്പത്രിയിലും മാവുങ്കാലിലെ സ്വകാര്യ ആസ്പത്രിയിലും പ്രവേശിപ്പിച്ചു.
അപകടത്തില്‍പ്പെട്ട കാറിന്റെ ഇടിയുടെ ആഘാതത്തില്‍ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നതിനാല്‍ റോഡില്‍നിന്ന് നീക്കം ചെയ്യുന്നതിന് തടസ്സം നേരിട്ടു. കാഞ്ഞങ്ങാട്ട് നിന്നെത്തിയ ഫയര്‍ഫോഴ്‌സും പോലീസും നാട്ടുകാരും ചേര്‍ന്ന് വടം ഉപയോഗിച്ച് കാറിനെ നീക്കുകയായിരുന്നു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:
Post a Comment