കാസര്‍കോട്: ജില്ലയില്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത മേഖലയിലെ 16 പ്രവൃത്തികള്‍ ഉള്‍പ്പെടെ 28 റോഡുകള്‍ക്ക് പിഎംജിഎസ്‌വൈ പദ്ധതിയില്‍ ടെന്‍ഡര്‍ നടപടിയായി. പി കരുണാകരന്‍ എംപി വകുപ്പ് മന്ത്രി ജയറാം രമേശുമായി നടത്തിയ ചര്‍ച്ചയിലാണ് ഉടന്‍ നടപടിയായത്. 48 കോടിയുടെ പ്രവൃത്തികളാതില്‍ ഉള്‍പ്പെടുന്നത്.
ജില്ലയില്‍ 75 കിലോമീറ്റര്‍ റോഡാണ് പദ്ധതിയുടെ എട്ടാം ഘട്ടത്തില്‍ നിര്‍മിക്കുന്നത്. മുന്‍വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി എന്‍ഡോസള്‍ഫാന്‍ മേഖലയിലെ കോര്‍ നെറ്റില്‍പ്പെട്ട 35 കിലോമിറ്റര്‍ റോഡുകള്‍ സ്‌പെഷ്യല്‍ പാക്കേജായി പരിഗണിച്ചു. മണിയംപാറ-ഷേണി, നാട്ടക്കല്‍-ബദര്‍ക്കേരി, പിലാങ്കട്ട- ജയനഗര്‍, ബായിക്കുഞ്ചെ-പള്ളം, സൗത്ത് ബല്ലാംബെട്ടു-വിദ്യാഗിരി, മുഗു-കില്ലിങ്കാര്‍, മഞ്ചക്കല്‍-ബെള്ളിപ്പാടി, മൂലടുക്കം- എന്‍ജിനിയറിങ് കോളേജ്, ആദൂര്‍-ചെന്നപ്പള്ളം, പെരി പ്ലാന്റേഷന്‍- തന്നോട്ട്, മൂന്നാംമൈല്‍-പെരിയ, പെരിയ ബസാര്‍-ആയംകടവ്, ചാലിങ്കാല്‍- കായക്കുളം, കള്ളാര്‍- ആടകം, കൊട്ടോടി- ഗ്രാഡിപ്പള്ള, റൊളകോളിനി- വാഗവളപ്പ് റോഡുകള്‍ക്ക് എന്‍ഡോസള്‍ഫാന്‍ പാക്കേജില്‍ ടെന്‍ഡര്‍ നടപടിയായതെന്ന് എംപി അറിയിച്ചു.
മഞ്ചേശ്വരം-പാവൂര്‍, മധൂര്‍-പടഌ അറന്തോട്-കൊല്ലങ്കാന, പള്ളത്തിങ്കാല്‍-ചീച്ചോക്കയം, പടുപ്പ്- കാവുങ്കാല്‍, ബങ്കളം-പച്ചക്കുണ്ട്, പെരിയാട്ടടുക്കം- വെളുത്തോളി കോളനി, നെല്ലിയടുക്കം-എരോല്‍ക്കുണ്ട്, കനകപ്പള്ളി-ഏറാന്‍ചിറ്റ, ഓരിമുക്ക്-ഏഴിമല, മാങ്ങോട്-മാവുള്ളാല്‍, സുവര്‍ണവല്ലി- കണിയാഡ എന്നിവയാണ് പദ്ധതിയില്‍ ടെന്‍ഡര്‍ ചെയ്ത മറ്റ് റോഡുകള്‍.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News


No comments:
Post a Comment