Latest News

അസിസ്റ്റന്റ് ജില്ലാ ട്രഷറി ഓഫീസര്‍ കെ.തമ്പാന്‍ വിരമിച്ചു

കാസര്‍കോട്: അസിസ്റ്റന്റ് ജില്ലാ ട്രഷറി ഓഫീസര്‍ കെ.തമ്പാന്‍ 32 വര്‍ഷത്തെ സ്തുത്യര്‍ഹമായ സേവനത്തിനു ശേഷം സര്‍വ്വീസില്‍ നിന്നും വിരമിച്ചു. 1981-ല്‍ കാസര്‍കോട് സബ്ട്രഷറിയില്‍ ജൂനിയര്‍ അക്കൗണ്ടന്റായി ജോലിയില്‍ പ്രവേശിച്ചു. സബ്ട്രഷറി ഓഫീസറായി വിതുരയിലും സ്റ്റാമ്പ് ഡിപ്പോ ഓഫീസറായി കണ്ണൂരും അസിസ്റ്റന്റ് ജില്ലാ ട്രഷറി ഓഫീസറായി കോഴിക്കോട് ജില്ലാ ട്രഷറിയിലും ജോലി ചെയ്തു.

ജില്ലാ ട്രഷറിയില്‍ ചേര്‍ന്ന യാത്രയയപ്പു യോഗത്തില്‍ അസിസ്റ്റന്റ് ട്രഷറി ഓഫീസര്‍ കെ.എസ് രാജേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ട്രഷറി ഓഫീസര്‍ വി.സാജന്‍ ഉപഹാര സമര്‍പ്പണം നടത്തി. ടി.കെ ഭാസ്‌ക്കരന്‍, ഇ.കെ പത്മനാഭന്‍, കെ.സീതാരാമ, വി.വി.അമ്പുക്കുഞ്ഞി, എം.ഡി.ഇന്ദിരാദേവി, പി.ഉദയകുമാര്‍, കെ.ബാലചന്ദ്രന്‍, പി.കെ.മുരളീകൃഷ്ണന്‍, കെ.ജെ.ജോര്‍ജ്ജ്, കെ.ജനാര്‍ദ്ദനന്‍, എ.ഗഗനന്‍, പി.ഹരീശന്‍, ഇ.ബാലകൃഷ്ണന്‍, കെ.കെ.കൃഷ്ണന്‍, എം.സജീബ്, ടി.എന്‍.സജീവ്കുമാര്‍, അസ്മ ടി.കെ, കെ.ശശിധര തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. 

ജില്ലാ ട്രഷറി സ്റ്റാഫ് കൗണ്‍സില്‍ പ്രസിഡണ്ട് എം.അബ്ദുള്‍ഹമീദ് സ്വാഗതവും സെക്രട്ടറി എം.ചന്ദ്രന്‍ നന്ദിയും പറഞ്ഞു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.