Latest News

അബ്ബാസ് സേട്ടിന്റെ മരണം: കുഞ്ഞാലിക്കുട്ടിക്കും ഇ. അഹമ്മദിനും നോട്ടീസ്

തിരുവനന്തപുരം: കുഞ്ഞാലിക്കുട്ടിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന അബ്ബാസ് സേട്ടിന്റെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട ഹരജിയില്‍ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിക്കും കേന്ദ്ര മന്ത്രി ഇ. അഹമ്മദിനും കോടതി നോട്ടീസയച്ചു. അഭിഭാഷകനായ പൂന്തറ സ്വദേശി എം. സലാഹുദ്ദീന്‍ നല്‍കിയ ഹരജിയിലാണ് തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജിയുടെ നടപടി.

മലപ്പുറം മുന്‍ പാസ്പോര്‍ട്ട് ഓഫീസര്‍ അബ്ദുല്‍ റഷീദിനും നോട്ടീസയച്ചിട്ടുണ്ട്. സെപ്തംബര്‍ 4ന് നേരിട്ട് ഹാജരാകുകയോ അഭിഭാഷകര്‍ മുഖേന വിവരമറിയിക്കുകയോ വേണമെന്നാണ് നോട്ടീസില്‍ നിര്‍ദേശിച്ചിരിക്കുന്നത്.

അബ്ബാസ് സേട്ടിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും മരണത്തെക്കുറിച്ച് അന്വേഷിക്കണമെന്നും പതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.