മുളിയാര്‍: എന്‍.ആര്‍.എച്ച്.എം. പദ്ധതി പ്രകാരം എന്‍ഡോസള്‍ഫാന്‍ മേഖലയായ മുളിയാര്‍ സി.എച്ച്.സി.യിലേക്ക് അനുവദിച്ച ആംബുലന്‍സ് ബദിയടുക്കയിലേക്ക് കൊണ്ടുപോയതില്‍ പ്രതിഷേധിച്ച് യൂത്ത്‌ലീഗ് മുളിയാര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മാര്‍ച്ച് നടത്തി. അത്യാസന്ന നിലയില്‍ മെഡിക്കല്‍ കോളജുകളിലേക്കും മറ്റ് ആസ്പത്രികളിലേക്കും എത്തിക്കേണ്ടുന്ന നിരവധി എന്‍ഡോസള്‍ഫാന്‍ രോഗികള്‍ നിലകൊള്ളുന്ന മുളിയാര്‍ സി.എച്ച്.സി.ക്ക് ശക്തമായ ഇടപെടലിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ ആംബുലന്‍സ് അനുവദിച്ചത്.
ആയിരത്തോളം രോഗികള്‍ മുളിയാര്‍ സി.എച്ച്. സി. പരിധിയില്‍ എന്‍ഡോസള്‍ഫാന്‍ ബാധിതരായ നിലവിലുണ്ടെന്ന കാര്യം അവഗണിച്ചുകൊണ്ടാണ് എന്‍ഡോസള്‍ഫാന്‍ സെല്ലിലെ ചില ഉദ്യോഗസ്ഥരുടെ പ്രത്യേക താല്‍പര്യപ്രകാരം ബദിയടുക്ക സി.എച്ച്.സിയിലേക്ക് ആംബുലന്‍സ് മാറ്റിയത്.
ബദിയടുക്കയിലേക്ക് കൊണ്ടുപോയ ആംബുലന്‍സ് മുളിയാര്‍ സി.എച്ച്.സി.ക്ക് തന്നെ തിരിച്ചേല്‍പ്പിക്കണമെന്നും മുളിയാറിനോടുള്ള ഉദ്യോഗസ്ഥന്മാരുടെ അവഗണന അവസാനിപ്പിക്കണമെന്നും മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് എസ്.ടി.യു. ജില്ലാ സെക്രട്ടറി ഷെരീഫ് കൊടവഞ്ചി പറഞ്ഞു.
യൂത്ത്‌ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് സിദ്ദീഖ് ബോവിക്കാനം അധ്യക്ഷത വഹിച്ചു. വി.കെ. ഹംസ ആലൂര്‍, അബ്ബാസ് കൊളച്ചപ്പ്, ചാപ്പ മൊയ്തീന്‍കുഞ്ഞി, ബാത്തിഷ പൊവ്വല്‍, ഹനീഫ് ബോവിക്കാനം, മസൂദ് ബോവിക്കാനം, ബി.എം.ഹാരിസ്, ഖാദര്‍ ആലൂര്‍, ബി.എ. അഷ്‌റഫ്, കബീര്‍ ബാലനടുക്കം, ഷരീഫ് മുഗു, റഫീഖ്, ഉസ്മാന്‍, ഫൈസല്‍, അഷ്‌റഫ് മാര്‍ച്ചിന് നേതൃത്വം നല്‍കി.
Keywords: Kannur, Kasargod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment