Latest News

അന്ത്യ അത്താഴത്തിന്റെ ഓര്‍മ്മയില്‍ പെസഹാ പെരുന്നാള്‍

ലോകമെങ്ങുമുള്ള ക്രൈസ്തവര്‍  പെസഹ വ്യാഴം ആചരിക്കുന്നു. 'മോണ്ടി തേസ്‌ഡെ' എന്നാണ് ഈ ദിവസം അറിയപ്പെടുന്നത്. ക്രിസ്തുദേവന്‍ തന്റെ കുരിശു മരണത്തിന് മുമ്പ് 12 ശിഷ്യന്മാര്‍ക്കുമൊപ്പം അന്ത്യ അത്താഴം കഴിച്ചതിന്റെ ഓര്‍മ്മ പുതുക്കലായിട്ടാണ് പെസഹാ പെരുന്നാള്‍ ക്രൈസ്തവര്‍ ആചരിക്കുന്നത്.[www.malabarflash.com]

കേരളത്തിലെ ക്രൈസ്തവ ദേവാലയങ്ങളില്‍ ഇന്നലെ വൈകുന്നേരം മുതല്‍ തന്നെ പ്രത്യേക പ്രാര്‍ത്ഥനകള്‍ ആരംഭിച്ചു. രാവിലെ നടക്കുന്ന കുര്‍ബാനയോടെ ചടങ്ങുകള്‍ അവസാനിക്കും. ക്രിസ്തീയ പാരമ്പര്യം അനുസരിച്ച് ക്രൈസ്തവര്‍ എല്ലാവരും കുര്‍ബാന കൈകൊള്ളുന്ന ദിനമാണ് പെസഹാ. ക്രിസ്തുവിന്റെ ശരീരവും രക്തവും അപ്പവും വീഞ്ഞുമെന്ന രൂപത്തില്‍ നല്‍കുന്ന ചടങ്ങ് തുടങ്ങിവച്ചത് പെസഹയോടെയാണെന്നാണ് ക്രൈസ്തവ വിശ്വാസം.യാക്കോബായ സഭയുടെ പള്ളികളിലും മലങ്കര കത്തോലിത്തോലിക്കാ സഭയുടെ ചില പള്ളികളിലും ബുധനാഴ്ച രാത്രീയോടെ പെസഹായുടെ ശുശ്രൂഷ നടത്തി.

അന്ത്യ അത്താഴത്തിന് മുമ്പ് യേശു ശിഷ്യന്മാരുടെ പാദം കഴുകിയതിന്റെ ഓര്‍മ്മയ്ക്ക് കാല്‍കഴുകല്‍ ശുശ്രൂഷയും നടക്കും.ഇത് വിവിധ സഭകളും വ്യത്യസ്ത സമയങ്ങളിലാണ് നടത്തുന്നത്. കത്തോലിക്കാസഭകള്‍ രാവിലെ പെസഹാ കുര്‍ബാനയോടെനുബന്ധിച്ച് നടത്തുമ്പോള്‍ ഓര്‍ത്തഡോക്‌സ്-യാക്കോബായ സഭകള്‍ ഉച്ചകഴിഞ്ഞ് മണിക്കൂറുകള്‍ നീണ്ട പ്രത്യേക ശുശ്രൂഷയോടെ ഇത് നടത്തും.

പെസഹ ആചരിക്കുന്നതിന്റെ ഭാഗമായുള്ള അപ്പം മുറിക്കല്‍ ശുശ്രൂഷ വൈകുന്നേരം നടക്കും.ഇതിന് ഏറെ പ്രാധാന്യം നല്കുന്നത് കത്തോലിക്കാ വിഭാഗമാണ്. പെസഹ എന്ന വാക്കിന് അര്‍ത്ഥം 'കടന്നുപോക്ക്' എന്നാണ്. ക്രൈസ്തവരെ സംബന്ധിച്ച് ഇത് വളരെ പ്രധാനപ്പെട്ട ഒരു ദിവസമാണ്.

ഈ ദിവസം കത്തോലിക്കാ സഭയിലെ ഓരോ ഇടവകയില്‍ നിന്നും തെരെഞ്ഞെടുക്കപ്പെടുന്ന 12 പേരുടെ കാല്‍ കഴുകുന്ന ചടങ്ങ് നടക്കുമ്പോള്‍,ഓര്‍ത്തഡോക്‌സ്-യാക്കോബായ സഭകളില്‍ മെത്രാപ്പോലീത്താമാര്‍ പീഡാനുഭവ ആഴ്ചയ്ക്ക് നേത്യത്വം നല്കുന്ന പള്ളികളില്‍ മാത്രമാണ് കാലുകഴുകള്‍ ശുശ്രൂഷ നടക്കുന്നത്. ഇവിടെ 12 വൈദീകരുടെ കാലുകളാണ് കാര്‍മ്മീകന്‍ കഴുകുന്നത്.

ത്യാഗത്തിന്റെയും സഹനത്തിന്റെയും വിശുദ്ധവാരാചരണം പെസഹാ പെരുന്നാളോടെ അത്യുന്നതിയില്‍ എത്തും. നാളെയാണ് കൈസ്ത്രവ ലോകം ദുഖവെള്ളി ആചരിക്കുന്നത്. രാവിലെ തന്നെ പള്ളികളില്‍ ദുഖവെള്ളിയുടെ പ്രത്യക ശുശ്രൂഷ തുടങ്ങും. വൈകുന്നേരത്തോടെയെ സമാപിക്കൂ.

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.