സീരിയലുകളുടെ ഉള്ളടക്കം കുട്ടികളേയും യുവതിയുവാക്കളേയും വഴിതെറ്റിക്കുന്നുവെന്ന വിമര്‍ശനങ്ങള്‍ പലപ്പോഴായി ഉയര്‍ന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഇതുസംബന്ധിച്ച് കേന്ദ്രത്തിന് കത്ത് നല്‍കിയിരിക്കുന്നത്. സീരിയലുകളുടെ ഉള്ളടക്കം നിയന്ത്രിക്കാന്‍ നിലവില്‍ സര്‍ക്കാരിന് അധികാരമില്ല.
നേരത്തെ സീരിയലുകള്‍ക്കെതിരെ ഹൈക്കോടി ജസ്റ്റീസ് ബി കമാല്‍ പാഷെ തന്നെ രംഗത്തെത്തിയിരുന്നു. നാട്ടില്‍ നടക്കുന്ന അഴിമതികള്‍ക്കും അക്രമങ്ങള്‍ക്കും സീരിയല്‍ കാരണമാകുന്നുണ്ടെന്നായിരുന്നു കഴിഞ്ഞ ഡിസംബറില്‍ കമാല്‍ പാഷെയുടെ പ്രതികരണം. അതിനാല്‍ സീരിയലുകള്‍ സെന്‍സര്‍ ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
സീരിയലുകള്‍ക്കു പിന്നില്‍ പതിയിരിക്കുന്ന അപകടങ്ങള്‍ ഒരുപാടുണ്ട്. സീരിയലിലെ പ്രമേയങ്ങള്‍ ഭര്‍ത്താവിനെ ചതിക്കുന്ന ഭാര്യ, ഭാര്യയെ ചതിക്കുന്ന ഭര്‍ത്താവ്, വീടു വിട്ട് ഓടിപ്പോകുന്ന മകള്‍, മകന്‍, അബോര്‍ഷന്‍, തുടങ്ങിയവയെല്ലാമാണ്.
ഇപ്പോള്‍ സീരിയലുകള്‍ ഒരുപാട് ക്രൂരതകളാണ് കാണിക്കുന്നത്. ഭീകരസംഘടനകളെക്കുറിച്ചും ഏതോ ഭീകരനെ രക്ഷപ്പെടുത്താന്‍ കഴുത്തില്‍ കത്തിവെച്ചുകൊണ്ടിരിക്കുന്നതുമാണ് കുട്ടികളേയും സ്ത്രീകളേയും കാണിക്കുന്നത്. മാസങ്ങളോളമാണ് ഇത് കാണിക്കുന്നത്. നിര്‍ബന്ധമായും ചാനലുകള്‍ ഇക്കാര്യത്തില്‍ ശ്രദ്ധിക്കണം. ആരേയും വിമര്‍ശിക്കാനല്ല, മാധ്യമങ്ങളുടെ സാമൂഹ്യ പ്രതിബദ്ധതയെക്കുറിച്ച് ഓര്‍മിപ്പിക്കാനാണ് താന്‍ ഇക്കാര്യങ്ങള്‍ പറയുന്നതെന്നും അദ്ദേഹം അന്ന് പറഞ്ഞിരുന്നു.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment