Latest News

മക്കളെ തീ കൊളുത്തി കൊന്ന മാതാവും മരണത്തിന്‌ കീഴടങ്ങി

മലപ്പുറം: നിലമ്പൂരില്‍ മക്കളെ തീകൊളുത്തി കൊന്ന ശേഷം ആത്മഹത്യയ്‌ക്ക് ശ്രമിച്ചതിനെ തുടര്‍ന്ന്‌ പൊള്ളലേറ്റ സ്‌ത്രീയും മരിച്ചു. കോഴിക്കോട്‌ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന അസ്‌മാബീ (27) ആണ്‌ മരിച്ചത്‌. വെളളിയാഴ്ച വൈകുന്നേരം 5.30 യോടെയാണ്‌ ഇവരുടെ മരണം സ്‌ഥിരീകരിച്ചത്‌.

നേരത്തേ ഇവരുടെ മൂന്നു വയസ്സും മൂന്നു ദിവസവും പ്രായമുള്ള രണ്ടു കുട്ടികളും നേരത്തേ പൊള്ളലേറ്റ്‌ മരിച്ചിരുന്നു. ഇതോടെ ഒരു കുടുംബത്തിലെ മൂന്നു പേരും മരണത്തിന്‌ കീഴടങ്ങി.

മൂന്ന്‌ ദിവസം മുമ്പ്‌ നിലമ്പൂര്‍ താലൂക്ക്‌ ആശുപത്രിയില്‍ പ്രസവിച്ച അസ്‌മാബീയെ ഭര്‍ത്താവ്‌ സംരക്ഷിച്ചിരുന്നില്ല. പ്രസവത്തിന്‌ ശേഷം വീട്ടിലേക്ക്‌ കൊണ്ടുപോകാനും കോട്ടയം സ്വദേശിയായ ഭര്‍ത്താവ്‌ റഷീദ്‌ വന്നിരുന്നില്ല. ഇതിനെ തുടര്‍ന്ന്‌ കടുത്ത മനോ വിഷമത്തിലായിരുന്ന അസ്‌മാബീ പുലര്‍ച്ചയോടെ മക്കളെ തീ കൊളുത്തി കൊല്ലുകയായിരുന്നു. ഭര്‍ത്താവ്‌ എത്താത്തതിനെ തുടര്‍ന്ന്‌ ഇവരെ അയല്‍വാസികളില്‍ ചിലര്‍ പരിഹസിക്കുകയും മാനസീകമായി പീഡിപ്പിക്കുയും ചെയ്‌തിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്‌.

Keywords: Kannur, Kasargod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.