കൊച്ചി: മില്‍മ കവറിനു പുറത്ത് ‘പ്യുവര്‍ ആന്‍്റ് ഫ്രഷ്’ എന്ന് എഴുതി വില്‍പന നടത്തുന്നതിനെതിരെ ഹൈകോടതിയുടെ വിമര്‍ശം. പൊടി കലക്കിയ പാല്‍ പരിശുദ്ധമെന്ന് പറഞ്ഞ് വില്‍പന നടത്തുന്നത് തെറ്റാണെന്നും ഭരണഘടനാ ലംഘനങ്ങളുടെ പരിധിയിലേക്ക് വരുത്തുന്നതാണ് മില്‍മയുടെ നടപടിയെന്നും കോടതി പറഞ്ഞു.
പാല്‍പ്പൊടി കലക്കിയാണ് കൊടുക്കുന്നതെന്ന് മില്‍മ തന്നെ സമ്മതിച്ചതാണ്. അതുകൊണ്ട് പാക്കറ്റില്‍നിന്നും പ്യുവര്‍ ആന്‍റ് ഫ്രെഷ് എന്നെഴുതിയത് നീക്കം ചെയ്യണം. ഇക്കാര്യത്തില്‍ അഭിപ്രായം അറിയിക്കുന്നതിന് തിങ്കളാഴ്ച വരെ മില്‍മക്ക് സമയം നല്‍കി. മില്‍മയുടെ വിലക്കയറ്റം ചോദ്യം ചെയ്ത് മാര്‍ട്ടിന്‍ പായ് വ എന്ന വ്യക്തി നേരത്തെ നല്‍കിയ ഹരജി പരിഗണിച്ചാണ് കോടതി ഇങ്ങനെ പരാമര്‍ശിച്ചത്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News


No comments:
Post a Comment