Latest News

ഉദുമയിലെ പിഡബ്ല്യുഡി കോണ്‍ട്രാക്ടര്‍ ഇരിയ ഹസൈനാര്‍ ഷൊര്‍ണ്ണൂറില്‍ ഹൃദയാഘാതം മൂലം നിര്യാതനായി

ഉദുമ: പിഡബ്ല്യുഡി കോണ്‍ട്രാക്ടറും പൗരപ്രമുഖനുമായ ഉദുമ വെടിക്കുന്നിലെ ഇരിയ ഹസൈനാര്‍ (62) ഹൃദയാഘാതം മൂലം ഷൊര്‍ണ്ണൂറില്‍ നിര്യാതനായി.

എറാണാകുളത്തേക്കുളള യാത്രയ്ക്കിടെ തിങ്കളാഴ്ച പുലര്‍ച്ചെ ഷൊര്‍ണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലെത്തിയപ്പോള്‍ തളര്‍ന്ന് വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

പരേതരായ ഇരിയ അബ്ദുല്‍റഹിമാന്റെയും ആസ്യുമ്മയുടെയും മകനാണ്.
ഭാര്യ: ബീഫാത്തിമ്മ, മക്കള്‍: സമീറ, ഹസീന, ഷാഹിന, ജിംഷാദ്, നൗഷാദ്, മരുമക്കള്‍: അബ്ദുല്‍റഹിമാന്‍, ഷുക്കൂര്‍, സുബൈര്‍.
സഹോദരങ്ങള്‍: ഉബൈദ്, ഉസ്മാന്‍, ഹമീദ്, കുഞ്ഞാമിന, ബീവി, പരേതനായ മുഹമ്മദ്കുഞ്ഞി.
ഖബറടക്കം തിങ്കളാഴ്ച വൈകുന്നേരത്തോടെ വെടിക്കുന്ന് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.






Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

2 comments:

  1. Inna lillahi va inna ila'hi rajioon

    ReplyDelete
  2. Inna lillahi va inna ila'hi rajioon

    ReplyDelete

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.