കോട്ടയം: സോളാര്‍ തട്ടിപ്പുകേസില്‍ അറസ്റ്റിലായ നടി ശാലു മേനോന്റെ തിരുവനന്തപുരത്തേക്കുള്ള യാത്രയും വിവാദത്തില്‍. പോലീസ് കസ്റ്റഡിയില്‍ എടുത്ത പ്രതിയെ പോലീസ് വാഹനം ഒഴിവാക്കി സ്വന്തം വാഹനത്തിലാണ് തലസ്ഥാനത്തെത്തിച്ചത്. ഉന്നത രാഷ്ട്രീയ ബന്ധമുള്ളതിനാലാണ് അറസ്റ്റ് വൈകുന്നതെന്ന ആരോപണം നിലനില്‍ക്കെ തന്നെയാണ് ശാലുവിനെ കസ്റ്റഡിയില്‍ എടുത്ത ശേഷം പ്രത്യേക പരിഗണന നല്‍കിയത് വിവാദത്തിലാകുന്നത്.
വെളളിയാഴ്ച ഉച്ചക്ക് 3.30തോടെ പോലീസ് എത്തിയപ്പോള്‍ തന്നെ ശാലു പോലീസിനൊപ്പം പോകുകയായിരുന്നു. അറസ്റ്റ് പ്രതീക്ഷിച്ചെന്നോണം പോകാന്‍ തയ്യാറായി നില്‍ക്കുകയായിരുന്നു താരം. പോലീസെത്തി ഉടനെ തന്നെ ശാലു പുറത്തെത്തി. ചെങ്ങന്നൂരെത്തിക്കുന്നു എന്നാണ് കാത്തു നിന്ന മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്. തുടര്‍ന്ന് ശാലുവിന്റെ സിഫ്റ്റ് കാറില്‍ രണ്ട് പോലീസുകാര്‍ക്കൊപ്പം താരവും കയറുകയായിരുന്നു. പിന്നീടാണ് തിരുവനന്തപുരത്തേക്കാണ് കൊണ്ടുപോകുന്നതെന്ന് മാധ്യമങ്ങളെ അറിയിച്ചത്. സണ്‍ഗ്ലാസ് ഇട്ട കാറില്‍ കയറിറ്റിയണ് താരത്തെ തിരുവനന്തപുരത്ത് എത്തിച്ചത്.
ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനുമായുള്ള ബന്ധം കാരണമാണ് ശാലുവിനെ ഇതുവരെ അറസ്റ്റ് ചെയ്യാത്തതെന്നായിരുന്നു നേരത്തെ ഉയര്‍ന്നിരുന്ന വിമര്‍ശനം. എന്നാല്‍ അറസ്റ്റു ചെയ്ത ശേഷമുള്ള നടപടിയും വിവാദത്തില്‍ കലാശിച്ചു. ശാലുവിനെ കൊണ്ടുപോയത് ആഡംബര കാറിലാണെന്ന് സര്‍ക്കാര്‍ ചീഫ് വിപ്പ് പി സി ജോര്‍ജ് ആരോപിച്ചു. ബിജു രാധാകൃഷ്ണന്‍ കൊടുത്ത കാറിലാണ് ശാലു മേനോനെ തിരുവനന്തപുരത്തേക്ക് കൊണ്ടുപോയതെന്നാണ് പി സി ജോര്‍ജിന്റെ ആരോപണം.നേരത്ത് പി സി ജോര്‍ജ്ജാണ് ശാലുവിനെ അറസ്റ്റു ചെയ്യണമെന്ന ആവശ്യം ഉന്നയിച്ചിരുന്നത്.
Keywords: Kochi, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
Home
Kerala
News
Police
shalu
Solar
കേരള വാര്‍ത്ത
ശാലുവിന് വിഐപി പരിഗണന; തിരുവനന്തപുരത്ത് എത്തിച്ചത് സണ്‍ഗ്ലാസ് ഒട്ടിച്ച താരത്തിന്റെ കാറില്‍
ശാലുവിന് വിഐപി പരിഗണന; തിരുവനന്തപുരത്ത് എത്തിച്ചത് സണ്‍ഗ്ലാസ് ഒട്ടിച്ച താരത്തിന്റെ കാറില്‍
Subscribe to:
Post Comments (Atom)
Follow us on facebook
Popular Posts
-
ബാംഗ്ലൂര്‍ : പ്രശസ്തപിന്നണി ഗായകന് മന്നാഡെ അന്തരിച്ചു. 94 വയസ്സായിരുന്നു. ബംഗ്ലൂരില്‍ വച്ചായിരുന്നു അന്ത്യം. ശ്വാസകോശ സംബന്ധമായ അസുഖത്തെ...
-
തിരുവനന്തപുരം: സംസ്ഥാനത്ത് ഓട്ടോറിക്ഷ, ടാക്സി തൊഴിലാളികള്‍ 11 നു സൂചന പണിമുടക്കു നടത്തും. ഓട്ടോറിക്ഷ, ടാക്സി നിരക്കുകള്‍ കാലോചിതമായി പര...
-
ചട്ടഞ്ചാല്‍: മലബാര്‍ ഇസ്ലാമിക് കോംപ്ലക്സ് ദാറുല്‍ ഇര്‍ഷാദ് അക്കാദമി വിദ്യാര്‍ത്ഥികളുടെ കലാമത്സര സംഗമം ഇഗ്നൈറ്റ് 13 പരിപടിക്ക് വെള്ളിയാഴ്...
-
കാസര്‍കോട്: കാഞ്ഞങ്ങാട് പുതിയ ബാറിന് അനുമതി നല്‍കിയതില്‍ കെപിസിസി പ്രസിഡന്റ് വി.എം സുധീരന് വിശദീകരണം തേടി. നഗരസഭ കൗണ്‍സിലിന്റെ തീരുമാനത്...
-
ഖത്തര്‍:അമ്പത്തഞ്ചു വര്‍ഷത്തെ പൊതു ജീവിതം പൂര്‍ത്തിയാക്കിയ കാസര്‍കോട് ജില്ലാ മുസ്ലിം ലീഗ് പ്രസിഡണ്ട് ചെര്‍ക്കളം അബ്ദുല്ലയെ ഖത്തറില്‍ വെച...


No comments:
Post a Comment