Latest News

വിദേശ സംഭാവന: വാര്‍ത്ത അടിസ്ഥാനരഹിതമെന്ന് മര്‍കസ്

കോഴിക്കോട്: കാരന്തൂര്‍ മര്‍കസുസ്സഖാഫത്തിസ്സുന്നിയ്യ 2011-12 വര്‍ഷത്തെ വിദേശ സംഭാവനയുടെ കണക്കുകള്‍സമര്‍പ്പിച്ചിട്ടില്ലെന്ന വാര്‍ത്ത അടിസ്ഥാനരഹിതവും തെറ്റിദ്ധാരണാജനകവുമാണെന്ന് മര്‍കസ് ഭാരവാഹികള്‍ അറിയിച്ചു.

മര്‍കസിന്റെ മാസാന്ത വിദേശ വരവു ചെലവു കണക്കുകള്‍ വര്‍ഷങ്ങളായി ഇന്റലിജന്‍സ് ബ്യൂറോ, സ്‌പെഷ്യല്‍ ബ്രാഞ്ച് (കോഴിക്കോട്) എന്നീ ഓഫീസുകളിലേക്ക് കൃത്യമായി ഫയല്‍ ചെയ്തുവരുന്നു. ഫോറം എഫ് സി 6 പ്രകാരം 28.12.2012 ന് ഓണ്‍ലൈന്‍ വഴി ഓഡിറ്റ് ചെയ്ത കണക്കുരള്‍ മന്ത്രാലയത്തിന് സമര്‍പ്പിച്ചിട്ടുണ്ട്. ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ് സൈറ്റ് പരിശോധിച്ചാല്‍ ആര്‍ക്കും മനസിലാക്കാവുന്നതാണ് ഇക്കാര്യം. 

നിജസ്ഥിതി മനസിലാക്കാതെ ചില മാധ്യമങ്ങള്‍ കാന്തപുരത്തെയും മര്‍കസിനെയും തേജോവധം ചെയ്യുന്ന വിധത്തില്‍ വാര്‍ത്തകളും ഫോട്ടോകളും പ്രസിദ്ധീകരിച്ചത് ഖേദകരവും പ്രതിഷേധാര്‍ഹവുമാണ്. വാര്‍ത്തകള്‍ കൈകാര്യം ചെയ്യുന്നതില്‍ ചില മാധ്യമങ്ങളുടെ പക്ഷപാതിത്വവും അനവധാനതയും മാധ്യമ ലോകത്തിന് മുഴുക്കെയും മാധ്യമ പ്രവര്‍ത്തകര്‍ക്കും അപമാനമാണെന്നും മര്‍കസ് ഭാരവാഹികള്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.