കാസര്‍കോട്: മൊഗ്രാല്‍ പെര്‍വാഡ് ദേശീയപാതയില്‍ ലോറിയും കെ.എസ്.ആര്‍.ടി.സി. ബസും കൂട്ടിയിടിച്ച് 25 ഓളം പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ ബസ് ക്ലീനറുടെ നില ഗുരുതരമാണ്. തിങ്കളാഴ്ച വൈകിട്ട് അഞ്ച് മണിയോടെയാണ് അപകടമുണ്ടായത്.
കാസര്‍കോട്ടേക്ക് വരികയായിരുന്ന കെ.എസ്.ആര്‍.ടി.സി. ബസും മംഗലാപുരം ഭാഗത്തേക്ക് ചരക്കുമായി പോവുകയായിരുന്ന ലോറിയുമാണ് കൂട്ടിയിടിച്ചത്. ലോറിക്കുള്ളില്‍ കുടുങ്ങിയ ക്ലീനറെ അരമണിക്കൂറോളം പരിശ്രമിച്ചശേഷമാണ് പുറത്തെടുക്കാന്‍ കഴിഞ്ഞത്. കാസര്‍കോട് നിന്നെത്തിയ ഫയര്‍ഫോര്‍സും പോലീസും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
ബസിലുണ്ടായിരുന്ന യാത്രക്കാരായ ഹൊസങ്കടിയിലെ നാരായണിയുടെ മകള്‍ ശ്രീമാലാ (22), പൈവളികയിലെ ഗംഗാധരന്റെ മകള്‍ സുമിത (23), മംഗല്‍പാടിയിലെ രാമകൃഷ്ണന്റെ ഭാര്യ പ്രഭാവതി (43), ജ്യോതി (26), ഉപ്പള കൈക്കമ്പയിലെ ഭാരതി (52), രാമചന്ദ്രന്റെ ഭാര്യ സുനന്ദ (54), സുള്ള്യയിലെ ഖാദറിന്റെ മകള്‍ ഹസീന (17), സുള്ള്യയിലെ അബ്ദുല്‍ സമീറിന്റെ മകള്‍ താഹിറ (17), സുബ്ബണ്ണയുടെ മകള്‍ കൃഷ്ണവേണി (26), പെരിങ്കടിയിലെ ഇബ്രാഹിമിന്റെ മകന്‍ അഷ്‌റഫ് (30), പെരിങ്കടിയിലെ ഖലീല്‍ (28) എന്നിവരെ കാസര്‍കോട് കിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇവര്‍ക്കെല്ലാം തലയ്ക്കും മുഖത്തും പല്ലിനുമാണ് പരിക്കേറ്റത്. പരിക്കേറ്റ ഏതാനും പേരെ കുമ്പള സഹകരണ ആശുപത്രിയിലും ഗുരുതരമായി പരിക്കേറ്റ ലോറി ഡ്രൈവറെയും ക്ലീനറേയും മംഗലാപുരം ആശുപത്രിയിലേക്കും മാറ്റി. അപകടത്തെ തുടര്‍ന്ന് ദേശീയ പാതയില്‍ ഏറെനേരം ഗതാഗതം സ്തംഭിച്ചു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:
Post a Comment