Latest News

പുത്തന്‍ ഗ്രാഫിക്സ് അനുഭവത്തിന് ‘സ്വിഫ്റ്റ് ആര്‍എസ്’


പുത്തന്‍ ഗ്രാഫിക്‌സും പെര്‍ഫോര്‍മന്‍സ് മികവുമായി മാരുതി സ്വിഫ്റ്റിന്റെ പുതിയ മോഡല്‍ വിപണിയില്‍. സ്വിഫ്റ്റ് ആര്‍എസ് എന്ന് പേരിട്ടിരിക്കുന്ന പുതിയ മോഡല്‍ ലിമിറ്റഡ് എഡീഷനായിട്ടാണ് കമ്പനി പുറത്തിറക്കിയിരിക്കുന്നത്. വിഎക്‌സ്‌ഐ, വിഡിഐ വേര്‍ഷനുകളില്‍ മാത്രമായിരിക്കും സ്വിഫ്റ്റ് ആര്‍എസ് ലഭ്യമാകുക എന്ന് സ്വിഫ്റ്റിന്‍റെ പുതിയ പതിപ്പ് പുറത്തിറക്കി കൊണ്ട് മാരുതി വ്യക്തമാക്കി. നിലവില്‍ വിപണിയിലുള്ള സ്വിഫ്റ്റ് മോഡലുകളെക്കാള്‍ 24,500 രൂപ കൂടുതലാണ് പുതിയ സ്വിഫ്റ്റ് ആര്‍എസിന്. മാരുതിയുടെ കാര്‍ വില്‍പനയില്‍ പ്രകടമായ കുറവ് രേഖപ്പെടുത്തിക്കൊണ്ടിരിക്കുന്ന സമയത്താണ് ലിമിറ്റഡ് എഡീഷന്‍ സ്വിഫ്റ്റ് ആര്‍എസുമായി കമ്പനി എത്തുന്നത്. വില്‍പ്പനയില്‍ വര്‍ധനവ് വരുത്താന്‍ ആര്‍എസിന് കഴിയും എന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്.

മാരുതി സുസൂക്കി സ്വിഫ്റ്റ് മോഡല്‍ മാര്‍ക്കറ്റില്‍ എത്തിച്ച 2005 മെയ് മുതല്‍ 9.6 ലക്ഷം സ്വിഫ്റ്റ് കാറുകള്‍ കമ്പനി വിറ്റഴിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷത്തെ വില്‍പ്പനയുമായി താരതമ്യം ചെയ്യുമ്പോള്‍ മാരുതിക്ക് ഈ വര്‍ഷം 7.8 ശതമാനം വില്‍പ്പനയുടെ കുറവുണ്ട്.

ജുലൈ 2013 മുതല്‍ സ്വിഫ്റ്റ് ആര്‍എസ് ഷോറൂമുകളില്‍ ലഭ്യമാകുമെന്ന് കമ്പനി വൃത്തങ്ങള്‍ അറിയിച്ചു. ലിമിറ്റഡ് എഡീഷനായതിനാല്‍ എത്ര നാള്‍ സ്വിഫ്റ്റ് ആര്‍എസ് മാര്‍ക്കറ്റില്‍ ഉണ്ടാകുമെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല. ചുരുങ്ങുയ നാളുകള്‍ മാത്രമേ സ്വിഫ്റ്റ് ആര്‍എസ് വിപണിയില്‍ ഉണ്ടാകു എന്നാണ് ലഭിക്കുന്ന സൂചനകള്‍.


Keywords: Kochi, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.