തിരുവനന്തപുരം: ഇന്റർനെറ്റ് കണക്ഷനുണ്ടെങ്കിൽ ലോകത്തിലെവിടെയിരുന്നും കാണാവുന്ന ചാനൽ വരുന്നു. 'വീ ഫോർ യു' എന്നാണ് ചാനലിന്റെ പേര്. ആദ്യത്തെ മൊബൈൽ ടിവി ചാനലുമായി ഒരു കൂട്ടം യുവാക്കളാണ് രംഗത്ത് വന്നിരിക്കുന്നത്.
വീഡിയോ സപ്പോർട്ടുള്ള ഏത് മൊബൈലിലും ചാനൽ കിട്ടും. മൊബൈൽ കൂടാതെ കന്പ്യൂട്ടർ, ലാപ്ടോപ്പ്, ഐപാഡ്, ടാബ്‌ലെറ്റ് എന്നിവിടങ്ങളിലും ലഭ്യമാകും. ലൈവ് പരിപാടികൾ ലോകത്തിലെവിടെയും കിട്ടും. ടുജി, ത്രീജി കണക്ഷനുള്ള മൊബൈലിലും 'വീ ഫോർ യു' ലഭ്യമാകുമെന്നതാണ് പ്രത്യേകത.www.w4ulive.in എന്ന വെബ്സൈറ്റിൽ 24 മണിക്കൂറും ചാനൽ കാണാം.

തിരുവനന്തപുരത്ത് പിരപ്പൻകോടാണ് ചാനലിന്റെ ഓഫീസ്. നാരായണഗുരു കോളേജ് വിദ്യാർത്ഥിയായ അരവിന്ദാണ് ചാനലിന്റെ ഹെഡ്. ഒപ്പം ഒരു കൂട്ടം സുഹൃത്തുക്കളും സഹായത്തിനുണ്ട്. യുവാക്കൾ ടിവിക്ക് മുന്പിലിരിക്കുന്നതിനേക്കാൾ കൂടുതൽ സമയവും മൊബൈലിലാണ് ചിലവഴിക്കുന്നതെന്നതിനാലാണ് ഇത്തരമൊരു മൊബൈൽ ചാനൽ എന്ന ആശയം മനസിലുദിച്ചതെന്ന് അരവിന്ദ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ആദർശ്, ശ്രീജിത്ത്, അരുൺദേവ്, അനീഷ്, ജിതിൻരാജ്, ശ്രീരാജ് എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:
Post a Comment