എടവണ്ണ: ചില്ലുകള്‍ ഉയര്‍ത്തി വാതില്‍ പൂട്ടിയ കാറിനുള്ളില്‍ കണ്ട പിഞ്ചുകുഞ്ഞിനെ നാട്ടുകാര്‍ മോചിപ്പിച്ചു. ചില്ലുകള്‍ പൊട്ടിച്ചാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്.
തിങ്കളാഴ്ച വൈകീട്ട് നാലോടെ എടവണ്ണ അങ്ങാടിയില്‍ പാലിയേറ്റീവ് കെയര്‍ ക്ലിനിക്കിനു സമീപമാണ് സംഭവം.നാലുമാസം പ്രായമുള്ള കുഞ്ഞ് കാറില്‍ കരയുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ ജനം തടിച്ചുകൂടുകയായിരുന്നു.
അച്ഛനും അമ്മയും ഷോപ്പിങ്ങിനു പോയതാണെന്ന വിവരം ലഭിച്ചതോടെ നാട്ടുകാര്‍ ചില്ലുതകര്‍ത്ത് കുട്ടിയെ പുറത്തെടുത്തു. വിവരമറിഞ്ഞ രക്ഷിതാക്കള്‍ നാട്ടുകാരുടെ പ്രതികരണം ഭയന്ന് മറ്റൊരാളെ പറഞ്ഞുവിട്ടെങ്കിലും നാട്ടുകാര്‍ അനുവദിച്ചില്ല. ഒടുവില്‍ രക്ഷിതാവെത്തിയപ്പോള്‍ നാട്ടുകാര്‍ താക്കീത് നല്‍കുകയും ചെയ്തു.
ഉടന്‍ മടങ്ങാമെന്ന ധാരണയില്‍ കുട്ടിയെ കാറില്‍ കിടത്തുകയായിരുന്നുവെന്നാണ് രക്ഷിതാക്കളുടെ വിശദീകരണം. കാറില്‍ അടച്ചിട്ട കുട്ടി മരിച്ച വാര്‍ത്തകള്‍ അറിയാവുന്നതുകൊണ്ടാണ് ചില്ലുതകര്‍ത്ത് കുട്ടിയെ പുറത്തെടുത്തതെന്ന് നാട്ടുകാര്‍ പറഞ്ഞു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:
Post a Comment