കൊൽക്കത്ത : അച്ഛനൊപ്പം കാറിൽ സഞ്ചരിച്ച മുംബയിലെ ടിവി അവതാരകയെയും കൂട്ടുകാരിയെയും കൊൽക്കത്ത ഹൗറ റെയിൽവേ സ്റ്റേഷന് സമീപം തിങ്കളാഴ്ച രാത്രി മദ്യപനായ അക്രമി കാറിൽ നിന്നു പിടിച്ചിറക്കി പീഡിപ്പിക്കാൻ ശ്രമിച്ചു. രണ്ട് സ്ത്രീകളും കാറിന് പുറത്തിറങ്ങി അക്രമിയെ തല്ലി. ഇതുകണ്ട് തടിച്ചുകൂടിയ ജനങ്ങൾ അടികലശൽ കണ്ട് രസിക്കുക മാത്രമല്ല, പ്രോത്സാഹിപ്പിക്കുകകൂടി ചെയ്തതോടെ രംഗം വഷളായി.
ഒടുവിൽ പൊലീസെത്തി അക്രമിയെ അറസ്റ്റ് ചെയ്തെങ്കിലും തൊട്ടടുത്ത ദിവസംതന്നെ അയാൾ ജാമ്യത്തിൽ ഇറങ്ങിപ്പോയി. സ്ത്രീകളിൽ ഒരാളുടെ ചെരുപ്പുകൊണ്ടുള്ള അടിയോട് അയാളുടെ ഒരു ചെവി കീറിപ്പോയതുമാത്രം മിച്ചം.
മുംബയിൽനിന്നുള്ള മ്യൂസിക് ചാനൽ അവതാരകയ്ക്കും കൂട്ടുകാരിക്കുമാണ് ഈ ദുർഗതിയുണ്ടായത്. ഭക്ഷണം വാങ്ങാൻ കാർ നിറുത്തിയപ്പോൾ അതുവഴി മദ്യപിച്ചു ലക്കുകെട്ട നിലയിൽ വന്ന യുവാവ് മുൻസീറ്റിലിരുന്ന യുവതിയെ കടന്നുപിടിച്ചു. യുവതിയും പിൻസീറ്റിലിരുന്ന ടിവി അവതാരകയും പുറത്തുചാടിയിറങ്ങി അക്രമിയെ തല്ലി. ബഹളംകേട്ട് ആളുകൾ തടിച്ചുകൂടി.
അക്രമിയും യുവതികളും തമ്മിലുള്ള അടികലശൽ അവർ ആർപ്പുവിളിച്ച് പ്രോത്സാഹിപ്പിച്ചപ്പോൾ അക്രമി വർദ്ധിത വീര്യത്തോടെ സ്ത്രീകളെ ആക്രമിക്കാൻ തുനിഞ്ഞു. ടിവി അവതാരക ചെരുപ്പൂരി അയാളുടെ മുഖത്തടിച്ചു. അയാളുടെ ചെവി മുറിഞ്ഞ് ചോര ചീറ്റി. കാറിൽ കയറി പോകാൻ ശ്രമിച്ച രണ്ട് യുവതികളെയും ജനക്കൂട്ടം തടഞ്ഞു. കാറിന്റെ ജനാലയിൽ അവർ അടിച്ചു ബഹളംവച്ചു. അപ്പോഴാണ് രണ്ട് പൊലീസുകാർ മെല്ലെ മെല്ലെ നടന്നെത്തിയത്. കാര്യം അന്വേഷിച്ച അവർ അക്രമിയെ അറസ്റ്റ് ചെയ്തുകൊണ്ടുപോയി. രംഗം ശാന്തമാക്കി. പക്ഷേ തൊട്ടടുത്ത ദിവസം അക്രമി മോചിതനായി പുറത്തിറങ്ങി.

ചൊവ്വാഴ്ച രാത്രിതന്നെ കൊൽക്കത്തയിൽ ഭരണസിരാകേന്ദ്രമായ റൈറ്റേഴ്സ് ബിൽഡിംഗിന് സമീപം കുട്ടികളുമൊത്ത് മിനി ബസിൽ യാത്ര ചെയ്യുകയായിരുന്ന രണ്ട് സ്ത്രീകളെ ആക്രമിച്ച സംഭവവും നടന്നു. സ്ത്രീകളുടെ കരച്ചിൽകേട്ട് പൊലീസുകാർ ബസ് തടഞ്ഞു അക്രമിയെ പിടികൂടി.
കൊൽക്കത്തയ്ക്ക് സമീപം രണ്ടുനാൾ മുമ്പാണ് ഐ.ടി ഉദ്യോഗസ്ഥയായ യുവതി അക്രമിയുടെ പീഡനത്തിൽനിന്ന് രക്ഷപ്പെടാൻ ട്രെയിനിയിൽനിന്ന് ചാടി ഗുരുതരമായ പരിക്കേറ്റ് ആശുപത്രിയിലായത്.
കൊൽക്കത്തയ്ക്ക് സമീപം രണ്ടുനാൾ മുമ്പാണ് ഐ.ടി ഉദ്യോഗസ്ഥയായ യുവതി അക്രമിയുടെ പീഡനത്തിൽനിന്ന് രക്ഷപ്പെടാൻ ട്രെയിനിയിൽനിന്ന് ചാടി ഗുരുതരമായ പരിക്കേറ്റ് ആശുപത്രിയിലായത്.
Keywords: Malappuram News, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment