കഴക്കൂട്ടം: ഗൾഫിൽ നിന്നു വന്ന മകനെ കൂട്ടിക്കൊണ്ടുവരാൻ എയർപോർട്ടിലേക്ക് പോയ അച്ഛനും അമ്മാവനും കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ചു. ആറുപേർക്ക് പരിക്കേറ്റു. മാവേലിക്കര ചുനക്കര ചാരമൂട് സരീഷ് ഭവനിൽ ശിവരാജൻ (63), മകന്റെ ഭാര്യയുടെ അച്ഛൻ ചാത്തന്നൂർ മുണ്ടയ്ക്കവിള വീട്ടിൽ സുഗതൻ (60) എന്നിവരാണ് മരിച്ചത്.
സുഗതന്റെ മകൾ സേതു (28), കാർ ഡ്രൈവർ ചാത്തന്നൂർ എസ്.ആർ ഭവനിൽ രാജു(60), ടെക്നോപാർക്കിലെ ജീവനക്കാരായ കേശവൻ (23), രാജശേഖരൻ (40), ഗോവിന്ദ് (24) സുബജിത്ത്ഗുപ്ത (27) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ മെഡിക്കൽകോളേജിലും സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. സേതുവിന്റെ കൈകാലുകൾക്ക് ഗുരുതരമായ പരിക്കുണ്ട്. മറ്റുള്ളവരുടെ പരിക്ക് ഗുരുതരമല്ല.
ബുധനാഴ്ച പുലർച്ചെ 3.45ന് ബൈപാസിൽ ടെക്നോപാർക്കിനടുത്ത് ജിഞ്ചർ ഹോട്ടലിന് മുന്നിലായിരുന്നു അപകടം. പുലർച്ചെ തിരുവനന്തപുരം എയർപോർട്ടിലെത്തുന്ന ശിവരാജന്റെ മകൻ രാജേഷിനെ വിളിക്കാൻ അംബാസഡർ കാറിൽ ചാത്തന്നൂരിൽ നിന്ന് തിരിച്ചതായിരുന്നു. എതിരെ വന്ന ഇന്നോവയുമായാണ് കൂട്ടിയിടിച്ചത്. ഇരു കാറുകളും നിശ്ശേഷം തകർന്നു.

മരിച്ച ഇരുവരും നേരത്തെ ഗൾഫിലായിരുന്നു. ബീനയാണ് സുഗതന്റെ ഭാര്യ. മക്കൾ: സേതു, നന്ദു. സരളയാണ് ശിവരാജന്റെ ഭാര്യ. മക്കൾ: രാജേഷ്, സരീഷ്, ജിഷ.
ദുരന്തത്തിന്റെ നടുവിലേക്കാണ് താന്‍ പറന്നിറങ്ങുന്നതെന്ന് രാജേഷ് അറിഞ്ഞില്ല
ദുരന്തത്തിന്റെ നടുവിലേക്കാണ് താന്‍ പറന്നിറങ്ങുന്നതെന്ന് രാജേഷ് അറിഞ്ഞില്ല. ബുധനാഴ്ച പുലര്‍ച്ചെ ദുബായില്‍ നിന്ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ വന്നിറങ്ങിയ ഉടന്‍ അദ്ദേഹം ഭാര്യ സേതുലക്ഷ്മിയെ വിളിച്ചു, കൂട്ടിക്കൊണ്ടുപോകാന്‍ വരുന്ന സേതുലക്ഷ്മിയടക്കമുള്ളവര്‍ എവിടെയെന്ന് തിരക്കാന്‍. ''കഴക്കൂട്ടത്തെത്തി, പത്തുമിനിട്ടിനകം വിമാനത്താവളത്തിലെത്തു''മെന്ന് സേതുലക്ഷ്മി.
പത്തുമിനിട്ട് കഴിഞ്ഞിട്ടും ആരെയും കാണാഞ്ഞ് അച്ഛന്‍ ശിവരാജന്റെ ഫോണിലേക്ക് വിളിച്ചു. മറുപടിയില്ല. പിന്നെ ഭാര്യാപിതാവ് സുഗതനെ വിളിച്ചു. അതിനും മറുപടിയില്ല. മൂന്നാമതായി ഭാര്യയെത്തന്നെ വിളിച്ചു. അതിന് മറുപടിയുണ്ടായി. ഭാര്യയല്ല, ഒരു പോലീസ് കോണ്‍സ്റ്റബിളാണ് ഫോണെടുത്തത്. ''ബന്ധുക്കള്‍ക്ക് ചെറിയൊരു അപകടം പറ്റി, ദയവായി മെഡിക്കല്‍ കോളേജിലേക്ക് ചെല്ലണം.'' ഒരു നിമിഷം സ്തബ്ധനായ രാജേഷ്, സുഹൃത്തും തിരുവനന്തപുരം കോളേജ് ഓഫ് എന്‍ജിനീയറിങ്ങില്‍ (സി.ഇ.ടി) അധ്യാപകനുമായ ശ്രീകാര്യത്തെ പ്രവീണിനെ വിളിച്ചു. സി.ഇ.ടിയില്‍ സഹപാഠികളായിരുന്നു ഇരുവരും. പ്രവീണ്‍ പത്തുമിനിട്ടില്‍ കാറുമായെത്തി. ഇരുവരും മെഡിക്കല്‍ കോളേജിലേക്ക് പാഞ്ഞു. അവിടെ വല്ലാത്ത കാഴ്ചയായിരുന്നു. കാഷ്വാലിറ്റി വിഭാഗത്തില്‍ അച്ഛന്‍ ശിവരാജനും ഭാര്യയുടെ അച്ഛന്‍ സുഗതനും ചേതനയറ്റ്, ജീവന്‍ രക്ഷാസംവിധാനങ്ങളില്‍ പൊതിഞ്ഞ് ഭാര്യയും ഡ്രൈവര്‍ രാജുവും.
കണ്ണില്‍ ഇരുട്ടുകയറിയെങ്കിലും പിടിച്ചുനിന്നു. അപ്പോഴേക്കും പ്രവീണിന്റെ സഹോദരനും ജലസേചന വകുപ്പില്‍ എന്‍ജിനീയറുമായ പ്രദീപും എത്തി. ക്രമേണ യാഥാര്‍ഥ്യബോധത്തിലേക്ക് വന്ന രാജേഷും സുഹൃത്തുക്കളും സേതുലക്ഷ്മിയെ രക്ഷപ്പെടുത്താനുള്ള ശ്രമമായി. ശിവരാജന്റെയും സുഗതന്റെയും മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കി. സേതുലക്ഷ്മിയെ എസ്.പി. ഫോര്‍ട്ട് ആശുപത്രിയിലേക്ക് മാറ്റി. അവിടെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയയായ സേതുലക്ഷ്മിയെ ദുരന്തത്തിന്റെ വ്യാപ്തി അറിയിച്ചിട്ടില്ല. തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന അവരുടെ നില മെച്ചപ്പെടുന്നുണ്ട്.
രാജേഷിനെ കൂട്ടിക്കൊണ്ടുവരാന്‍ ശിവരാജന്‍ ചാരുംമൂട്ടില്‍ നിന്ന് നേരത്തെ ചാത്തന്നൂരിലെത്തിയിരുന്നു. സേതുലക്ഷ്മിയും മകന്‍ ആറുവയസുകാരന്‍ ആര്യനും അവിടെയായിരുന്നു. ആര്യനെക്കൂടി വിമാനത്താവളത്തില്‍ കൊണ്ടുപോകാന്‍ ആലോചിച്ചതാണെങ്കിലും പനി കാരണം വേണ്ടെന്നുവെയ്ക്കുകയായിരുന്നു. അതില്‍ ആശ്വാസം കൊള്ളുകയാണ് ബന്ധുക്കള്‍.

Keywords: Malappuram News, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment