Latest News

100 കോടിക്ക് രാജ്യസഭാ സീറ്റ് കിട്ടുമെന്ന് കോൺഗ്രസ് എം.പി

ന്യൂഡൽഹി: നൂറു കോടി രൂപ കൊടുത്താൽ രാജ്യസഭാ സീറ്റ് കിട്ടുമെന്ന കോൺഗ്രസ് എം.പിയുടെ വാക്കുകൾ ദേശീയ രാഷ്ട്രീയത്തിൽ പുതിയ വിവാദത്തിന് വഴിതുറന്നു. ഹര്യാനയിൽ നിന്നുള്ള രാജ്യസഭാംഗം ബിരേന്ദർ സിംഗാണ് വിവാദ പരാമർശവുമായി രംഗത്തുള്ളത്.

ഒരു പരിപാടിയിൽ സംസാരിക്കവെ ആയിരുന്നു സിംഗിന്റെ വിവാദ പരാമർശം. അദ്ദേഹത്തിന്രെ വാക്കുകൾ ഇങ്ങനെയായിരുന്നു: 'രാജ്യസഭയിലേക്ക് സീറ്റ് കിട്ടണമെങ്കിൽ നൂറു കോടി രൂപ കൊടുക്കണമെന്ന് ഒരാൾ മുന്പ് എന്നോട് പറഞ്ഞു. എന്നാൽ അയാൾ 80 കോടിയേ കൊടുത്തുള്ളൂ. 20 കോടി ലാഭിക്കുകയും ചെയ്തു. നൂറു കോടി രൂപ കൊടുത്ത് സീറ്റ് തരപ്പെടുത്തുന്ന ഒരു രാജ്യത്തെ എങ്ങനെ ദരിദ്ര രാഷ്ട്രമെന്നു പറയാനാവുമോ?​

എം.പിയുടെ പരാമർശത്തിനെതിരെ ബി.ജെ.പി ശക്തമായി വിമർശനവുമായി രംഗത്തു വന്നിട്ടുണ്ട്. രാഷ്ട്രീയത്തെ വളരെ തരംതാഴ്ന്ന തലത്തിലേക്ക് കോൺഗ്രസ് എത്തിച്ചിരിക്കുകയാണെന്ന് ബി.ജെ.പിയുടെ രാജ്യസഭാംഗം പ്രകാസ് ജാവദേക്കർ പറഞ്ഞു.

ഹിമാചൽപ്രദേശിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറിയായിരുന്നു ബിരേന്ദർ സിംഗ്. എന്നാൽ അടുത്തിടെ നടന്ന പുന:സംഘടനയിൽ അദ്ദേഹത്തെ പാർട്ടി തഴഞ്ഞു. കേന്ദ്രമന്ത്രി സഭാ അഴിച്ചുപണിതപ്പോൾ മന്ത്രിയാവുമെന്നും കരുതപ്പെട്ടിരുന്ന ആളാണ് സിംഗ്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.