Latest News

ഒരു ശരീരവും രണ്ട് തലയുമായി പിറന്ന കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാനായില്ല

ജയ്പൂര്‍: ഒരു ശരീരവും രണ്ട് തലയുമായി ജയ്പൂരില്‍ ജനിച്ച കുഞ്ഞിനെ രക്ഷിക്കാനായില്ല. ഡൈസ്ഫാലിക് പാരപഗസ് എന്ന അവസ്ഥയുള്ള കുഞ്ഞ് മരിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. 

ഒരു ദിവസത്തിലേറെയായി ശ്വാസതടസ്സം നേരിട്ട് കുഞ്ഞ് ഗുരുതരാവസ്ഥയിലായിരുന്നു. ജെ കെ ലോണ്‍ ആശുപത്രിയില്‍ അഞ്ച് ദിവസം മുന്‍പാണ് കുഞ്ഞിനെ പ്രവേശിപ്പിച്ചത്. ജൂലൈ ഇരുപത്തിനാലിനാണ് ശരീരത്തില്‍ രണ്ട് തലയുമായി കുഞ്ഞ് ജനിക്കുന്നത്. ഇത്തരം സംഭവങ്ങള്‍ വളരെ അപൂര്‍വ്വമാണ്. ഇങ്ങനെ ജനിക്കുന്ന കുഞ്ഞുങ്ങളുടെ ജീവന്‍ രക്ഷിക്കുക എന്നത് അസാധ്യമാണെന്ന് നേരത്തെ ഡോക്ടര്‍മാര്‍ വിധിയെഴുതിയിരുന്നു. 

ഇടുപ്പുമുതലാണ് കുഞ്ഞിന്റെ ശരീരഭാഗങ്ങള്‍ ഒന്നായിരിക്കുന്നത്. രണ്ടു തലകളും രണ്ടു നട്ടെല്ലും രണ്ടു നാഡീ വ്യവസ്ഥകളും രണ്ടു കൈകളും കാലുകളുമാണ് കുഞ്ഞിനുണ്ടായിരുന്നത്.

ജയ്പൂരില്‍ രണ്ട് തലകളുള്ള ആണ്‍കുഞ്ഞ് പിറന്നു

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News


No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.