Latest News

കുടുംബശ്രീക്കും ജനശ്രീക്കും പിന്നാലെ 'നാട്ടുപച്ച'യുമായി ലീഗ്‌

കോഴിക്കോട്‌: തൊഴില്‍-സേവന മേഖലകളില്‍ സി.പി.എമ്മും കോണ്‍ഗ്രസും തുടങ്ങിയ കുടുംബശ്രീ, ജനശ്രീ സംഘടനകള്‍ക്ക്‌ പിന്നാലെ മുസ്ലിംലീഗും വനിതകള്‍ക്കിടയില്‍ സ്വന്തമായ വോട്ട്‌ബാങ്ക്‌ ഉറപ്പിക്കാന്‍ രംഗത്തെത്തി. ഇതിനായി നാട്ടുപച്ച എന്നപേരിലുള്ള വനിതാകൂട്ടായ്‌മയുടെ പഞ്ചായത്ത്‌ തലം മുതല്‍ സംസ്‌ഥാനതലംവരെയുള്ള കമ്മിറ്റികള്‍ രൂപീകരിച്ചു തുടങ്ങി.

വനിതാ ലീഗിനാണ്‌ നാട്ടുപച്ചയുടെ ചുമതല. ആദ്യഘട്ടത്തില്‍ പരിസ്‌ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കായിരിക്കും ഊന്നല്‍നല്‍കുക. സാമൂഹിക പ്രവര്‍ത്തനത്തിലുപരി സ്വയംസഹായ സംഘങ്ങളിലൂടെ വരുമാനമുണ്ടാക്കുന്ന ഇടത്തേക്കുളള അടിസ്‌ഥാന വര്‍ഗങ്ങളിലെ സ്‌ത്രീകളുടെ ഒഴുക്കുകണ്ടാണ്‌ ലീഗിന്റെ തീരുമാനമെന്ന്‌ സൂചനയുണ്ട്‌.

ഏറെക്കുറെ നിര്‍ജീവമായ മഹിളാ സംഘടനകളുടെ സ്‌ഥാനം കുടുംബശ്രീ, ജനശ്രീ സംഘടനകള്‍ വിദൂരഭാവിയിലല്ലാതെ െകെയടക്കുമെന്ന്‌ ഉറപ്പായിക്കഴിഞ്ഞു. ജനശ്രീ, കുടുംബശ്രീ സംഘടനകള്‍ക്ക്‌ എല്‍.ഡി.എഫ്‌, യു.ഡി. എഫ്‌ സര്‍ക്കാരുകള്‍ സഹായം വാരിക്കോരി നല്‍കുന്നതും ഇതിന്‌ പ്രതിഫലമായി ഇരുസംഘടനകളും തിരിച്ചുനല്‍കുന്ന അകമഴിഞ്ഞ പിന്തുണയും ലീഗ്‌ കുറെക്കാലമായി ശ്രദ്ധിക്കുന്നുണ്ട്‌.

സി.പി.എമ്മും കോണ്‍ഗ്രസും സര്‍ക്കാര്‍ ഫണ്ടുപയോഗിച്ച്‌ വോട്ട്‌ ബാങ്ക്‌ ഉറപ്പിച്ചപ്പോള്‍ അതേ തന്ത്രം പിന്‍തുടരാനാണു ലീഗ്‌ നീക്കം. നല്ല പ്രവര്‍ത്തനം കാഴ്‌ചവയ്‌ക്കുന്ന നാട്ടുപച്ച യൂണിറ്റുകള്‍ക്ക്‌ സര്‍ക്കാരിന്റെയും പാര്‍ട്ടിയുടെയും അകമഴിഞ്ഞ സഹായമാണ്‌ മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി വാഗ്‌ദാനം നല്‍കിയിട്ടുളളത്‌. കോഴിക്കോട്‌, തിരുവനന്തപുരം ജില്ലകളില്‍ പഞ്ചായത്ത്‌ മുതല്‍ ജില്ലാതലം വരെയുളള കമ്മിറ്റികള്‍ ഇതിനകം രൂപീകരിച്ചുകഴിഞ്ഞു

Keywords: Kochi, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.