Latest News

‘രാഹുല്‍ സ്‌നേഹവും സത്യസന്ധതയുമുള്ള ഭര്‍ത്താവ്’; മലയാളി ഹൗസ് വിവാദത്തില്‍ രാഹുലിന്റെ ഭാര്യ

കൊച്ചി: സൂര്യ ടിവിയിലെ വിവാദമായ റിയാലിറ്റി ഷോ മലയാളി ഹൗസില്‍ പങ്കെടുക്കുന്ന തന്ത്രി കുടുംബത്തിലെ രാഹുല്‍ ഈശ്വറിനെതിരായ ഗോസിപ്പുകള്‍ ചിരിച്ചു തള്ളി രാഹുലിന്റെ ഭാര്യ ദീപ. ഡക്കാണ്‍ ക്രോണിക്കല്‍ പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് പ്രമുഖ ചാനല്‍ അവതാരക കൂടിയായ ദീപ മനസു തുറന്നത്.

മലയാളി ഹൗസ് എന്ന റിയാലിറ്റി ഷോയില്‍ പങ്കെടുത്തുകൊണ്ടിരിക്കുന്ന രാഹുലും റോസിനും ഷോയില്‍ കമിതാക്കളെപോലൈ പെരുമാറുന്ന കാര്യത്തെക്കുറിച്ച് ദീപയ്ക്ക് ആശങ്കയൊന്നുമില്ല. അത് ഒരു ടിവി പരിപാടി മാത്രമാണെന്നും ഗൗരവമായി എടുക്കേണ്ട കാര്യമില്ലെന്നും ദീപ പറഞ്ഞു.

പരിപാടിയെക്കുറിച്ചുള്ള ഗോസിപ്പുകള്‍ ശ്രദ്ധിക്കാന്‍ പോകാറില്ല. പങ്കെടുക്കും മുന്‍പ് തന്നെ ഇതിനെക്കുറിച്ച് ഏകദേശ ധാരണ ഞങ്ങള്‍ക്ക് ഉണ്ടായിരുന്നു. ഷോയുടെ കാഴ്ചക്കാരെ
കൂട്ടുന്നതിനായി ചില പൊടിക്കൈകള്‍ പ്രയോഗിക്കാറുണ്ട്. വെല്ലുവിളി ഇഷ്ടപ്പെടുന്ന രാഹുല്‍ മലയാളി ഹൗസില്‍ പങ്കെടുക്കാന്‍ അതു തന്നെയാണ് കാരണമെന്നും വ്യക്തമാക്കി.

ദ്വീര്‍ഘകാലം പ്രണയിച്ച ശേഷം വിവാഹം കഴിച്ചവരാണ് തങ്ങള്‍. ഒരു ഷോയുടെ പേരില്‍ അത് തകരില്ല. ഒരു പാടു കഴിവുകളുള്ള ജീവിതത്തോട് ആത്മാര്‍ത്ഥതയും സത്യസന്ധതയും പുലര്‍ത്തുന്ന വ്യക്തിയാണ് രാഹുല്‍. എന്നാല്‍ ഷോയിലൂടെ രാഹുലിന്റെ ജനസമ്മിതി ഇടിഞ്ഞതല്ലാതെ പുതിയ കാര്യങ്ങളൊന്നും ലഭിച്ചില്ലെന്ന് ദീപ സമ്മതിച്ചു.

Keywords: Malappuram News, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News,

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.