Latest News

സ്കൂള്‍ കെട്ടിടം തകര്‍ന്ന് വിദ്യാര്‍ഥികളുള്‍പ്പെടെ ആറുപേര്‍ക്ക് പരിക്ക്

തലശ്ശേരി: സ്കൂള്‍ കെട്ടിടം തകര്‍ന്ന് അഞ്ചു വിദ്യാര്‍ഥികള്‍ക്കും ഒരു അധ്യാപികക്കും പരിക്ക്. മീത്തലെപീടിക ധര്‍മടം ബേസിക് യു.പി സ്കൂളിലെ അഞ്ചാം ക്ളാസ് പ്രവര്‍ത്തിക്കുന്ന ഭാഗമാണ് തകര്‍ന്നത്. ചൊവ്വാഴ്ച രാവിലെ 11ഓടെയായിരുന്നു അപകടം. ദേശീയപാതയോടു ചേര്‍ന്നാണ് സ്കൂള്‍ സ്ഥിതിചെയ്യുന്നത്. 

പരിക്കേറ്റ അഞ്ചാംക്ളാസ് വിദ്യാര്‍ഥികളായ മീത്തലെപീടിക പുളിക്കൂല്‍ വീട്ടിലെ ലത്തീഫിന്‍െറ മകള്‍ ഇര്‍ഫാന, മീത്തലെപീടിക സലിയത്ത് മന്‍സിലില്‍ സലീമിന്‍െറ മകള്‍ ഫാത്തിമത്തുല്‍ ഫിസ, തമിഴ്നാട് സ്വദേശി എഴുമലൈയുടെ മകന്‍ സര്‍ക്കസ് അക്കാദമിയിലെ സെല്‍വം, സ്വാമിക്കുന്ന് പുതിയപുരയില്‍ ദിനേശന്‍െറ മകള്‍ അനശ്വര എന്നിവരെ തലശ്ശേരി ജനറല്‍ ആശുപത്രിയിലും ചിറക്കുനിയിലെ റോഷ്നയെ തലശ്ശേരി കോഓപറേറ്റീവ് ആശുപത്രിയിലും അധ്യാപിക വീനസ് കോര്‍ണറിലെ എന്‍.ടി. ഗീതയെ (48) ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

രണ്ടാം പീരിയഡ് നടക്കുമ്പോഴായിരുന്നു അപകടമെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു. വിവരമറിഞ്ഞ് ആശുപത്രിയിലേക്കും സ്കൂളിലേക്കും രക്ഷിതാക്കള്‍ കുതിച്ചെത്തി. സബ്കലക്ടര്‍ ടി.വി. അനുപമയുടെ നേതൃത്വത്തില്‍ റവന്യൂസംഘം സ്ഥലത്തെത്തി. സ്കൂളും പരിസരവും സംഘം പരിശോധിച്ചു. അധ്യാപകരില്‍നിന്നും രക്ഷിതാക്കളില്‍നിന്നും വിവരങ്ങള്‍ ശേഖരിച്ചു. 

സ്കൂളിന്‍െറ ഫിറ്റ്നസിനെകുറിച്ച് അന്വേഷണം നടത്തുമെന്ന് സബ്കലക്ടര്‍ അറിയിച്ചു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ സ്കൂള്‍ അടച്ചിടാനും നിര്‍ദേശിച്ചു. പഞ്ചായത്താണ് സ്കൂളുകള്‍ക്ക് ഫിറ്റ്നസ് നല്‍കേണ്ടത്. നിലവില്‍ ഫിറ്റ്നസ് ഉണ്ടായിരുന്നെന്ന് അധികൃതര്‍ അവകാശപ്പെട്ടു.

Keywords: Malappuram News, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News,

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.