കാസര്‍കോട്: ചിന്തകളേയും പ്രവൃത്തികളേയും ശുദ്ധീകരിച്ച് ആത്മസംസ്‌കരണത്തിനു വഴിയൊരുക്കാന്‍ ആഹ്വാനമരുളിയെത്തിയ വിശുദ്ധ റംസാന്‍ വ്രതാനുഷ്ഠാനങ്ങളുടെ മൂന്നാം നാളിനെ പ്രബലപ്പെടുത്താന്‍ സമാഗതമായ ആദ്യവെള്ളിയാഴ്ച ആരാധനാ ക്രമങ്ങള്‍ക്കൊണ്ടും അനുഷ്ഠാനച്ചടങ്ങുകള്‍ക്കൊണ്ടും ഭക്തിനിര്‍ഭരമായി.
തുടരാനിരിക്കുന്ന ദിനരാത്രങ്ങളില്‍ ജീവകാരുണ്യ പ്രവൃത്തികളും ദാനധര്‍മാധികളും മതസൗഹാര്‍ദ സമ്മേളനങ്ങളും റംസാന്‍ സദസുകളും ഇഫ്താര്‍ വിരുന്നുകളുമാണ് പ്രബലപ്പെടുത്തുക.
കാസര്‍കോട് മാലിക്ദീനാര്‍ വലിയ ജുമാ മസ്ജിദ്, നെല്ലിക്കുന്ന് മുഹ്‌യിദ്ദീന്‍ ജുമാ മസ്ജിദ്, കാസര്‍കോട് സുന്നി സെന്റര്‍ തുടങ്ങിയയിടങ്ങളില്‍ നല്ല തിരക്ക് അനുഭപ്പെട്ടു.
ആഴ്ചകളുടെ രാജാവെന്ന് വിശേഷിപ്പിക്കപ്പെടുന്ന വെള്ളിയാഴ്ചയുടെ അനുഗ്രഹവും വ്രതനിഷ്ഠയുടെ പരിശുദ്ധിയും ജീവിത്തില്‍ പകര്‍ത്തിയെടുക്കുന്നതിനും ജമുഅ നമസ്‌കാരത്തിനും ഖുത്വബയിലും ദുആ സമ്മേളനത്തിലും പങ്കെടുക്കുന്നതിനും വിശ്വാസികള്‍ നേരത്തേത്തന്നെ പള്ളികളിലെത്തിയിരുന്നു. ഇസ്ലാമിന്റെ പ്രാമാണിക ഗ്രന്ഥമായ വിശുദ്ധ ഖുര്‍ ആനിന്റെ അവതരണമടക്കമുള്ള മഹദ്‌സംഭവങ്ങളില്‍ മനസിനേയും ശരീരത്തേ യും ചേര്‍ത്തുവയ്ക്കുവാന്‍ ഖുര്‍ആന്‍ പാരായണം ചെയ്തും ആരാധനയെ പെരുപ്പിച്ചുമാണ് വിശ്വാസികള്‍ അധികസമയവും ചെലവഴിച്ചത്. ഖബറിടങ്ങളില്‍ സിയാറത്ത് ചെയ്തും സമൂഹ നോമ്പുതുറകളിലും തറാവീഹ് നമസ്‌ക്കാരത്തില്‍ പങ്കെടുത്തുമാണ് അവര്‍ വീടുകളിലേക്കു മടങ്ങിയത്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News


No comments:
Post a Comment