Latest News

സഅദിയ്യ ശരീഅത്ത് കോളേജ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു.


സഅദാബാദ്: സഅദിയ്യ ശരീഅത്ത് കോളേജ് 2012-13 വര്‍ഷത്തെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. തഖസ്സുസ് ഫിഖ്ഹില്‍ സയ്യിദ് അബ്ദുല്‍ സമദ് സഅദി എറണാകുളം, യൂസുഫ് സഅദി തിനൂര്‍, സുബൈര്‍ സഅദി കൊടക് എന്നിവരും തഖസ്സുസ് അദബില്‍ സൈഫുദ്ധീന്‍ സഅദി നെക്രാജെ, നൗഫല്‍ സഅദി തൃക്കരിപ്പൂര്‍, മുഹമ്മദ് മുന്‍തസിര്‍ ഹുസൈന്‍ സഅദി ജാര്‍ഖണ്ഢ് എന്നിവരും അറബിക് ഡിപ്ലോമയില്‍ മുഹമ്മദ് ശകീല്‍ അഹ്്മദ് പശ്ചിമ ബംഗാള്‍, മുഹമ്മദ് ഇബ്‌റാഹിം രിള ഉത്തര്‍പ്രദേശ്, മുഹമ്മദ് നൂര്‍ ആലം മഹാരാഷ്ട്ര എന്നിവരും മുതവ്വല്‍ ഫൈനലില്‍ ഹാഫിള് തൗസീഫ് ബണ്ട്വാള്‍, ഹംസ ഉള്ളാള്‍, ഷിഹാസ് തിരുവനന്തപുരം എന്നിവരും യഥാക്രമം ഫസ്റ്റ്, സെക്കന്റ്, തേര്‍ഡ് എന്നീ സ്ഥാനങ്ങള്‍ നേടി.

2013-14 സഅദിയ്യ ശരീഅത്ത് കോളേജ് തഖസ്സുസ് (കര്‍മ്മ ശാസ്ത്രം, അറബിക് സാഹിത്യം) അറബിക് ഡിപ്ലോമ, മുത്വവ്വല്‍ എന്നീ കോഴ്‌സുകളിലേക്കും മുഖ്ത്വസര്‍ 7,6, പഞ്ചവത്സര ഖിസ്മുല്‍ ഇഅ്ദാദി എന്നീ ക്ലാസുകളിലേക്കും അപേക്ഷ ക്ഷണിക്കുന്നു. ചേരാന്‍ ആഗ്രഹിക്കുന്നവര്‍ 50 രൂപ എം.ഒ അയക്കുകയോ ഓഫീസില്‍ നേരില്‍ ബന്ധപ്പെടുകയോ ചെയ്യുക. പൂരിപ്പിച്ച അപേക്ഷകള്‍ ജൂണ്‍ 25നു മുമ്പ് ഓഫീസില്‍ ലഭിച്ചിരിക്കണം. പ്രവേശന പരീക്ഷ ശവ്വാല്‍ 7,8 തീയ്യതികളില്‍ നടക്കും.


Keywords: Kochi, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Kasaragod News, Kerala Vartha, Kannur Vartha.





No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.