Latest News

ഉത്തരാഖണ്ഡ് പ്രളയദുരന്തം; വിധവകളായവരുടെ വരനാകാന്‍ സമ്മതിച്ച് 1500 പേര്‍

ഉത്തരാഖണ്ഡ് : ഉത്തരാഖണ്ഡ് പ്രളയദുരന്തത്തില്‍ ഭര്‍ത്താക്കന്മാരെ നഷ്ടപ്പെട്ട വിധവകളെ വിവാഹം കഴിക്കാന്‍ തയ്യാറായി ‘ദേരാ സച്ഛാ സൗഡാ’സംഘടനയിലെ 1500 പ്രവര്‍ത്തകര്‍. സംഘടനയുടെ നേതാവായ ഗുര്‍മീത് റാമാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഉത്തരാഖണ്ഡ് സംഘടന നല്കുന്ന ദുരിതാശ്വാസ വസ്തുക്കള്‍ അടങ്ങുന്ന ട്രക്കുകളുടെ ഫ്‌ളാഗ്‌ ഓഫ് ചെയ്ത് സംസാരിക്കുകയായിരുന്നു ഗുര്‍മീത്.

ദിയോളി ബ്രഹംഗ്രാമിലെ വിധവകളെ പരാമര്‍ശിച്ചാണ് ഗുര്‍മീത് ഇങ്ങനെ പറഞ്ഞത്. പ്രളയത്തിനു ശേഷം വിധവകളുടെ ഗ്രാമം എന്നാണ് ദിയോളി ബ്രഹംഗ്രാമിന് പേരുവീണിരിക്കുന്നത്. ഇവിടെനിന്നുള്ള പുരുഷന്മാര്‍ അപകടദിവസം ജോലിക്ക് പോയതായിരുന്നു. ഇവരെല്ലാവരും കൊല്ലപ്പെട്ടിരിക്കാമെന്ന് വിവരം ലഭിച്ചതായും അദ്ദേഹം പറഞ്ഞു. പുനര്‍വിവാഹത്തിന് താല്പര്യമില്ലാത്തവരെ പുനരധിവസിപ്പിക്കും.




Keywords: Kochi, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Kasaragod News, Kerala Vartha, Kannur Vartha.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.