Latest News

രാജ്യാന്തര ഹോളി ഖുര്‍ആന്‍ അവാര്‍ഡ്: ഒന്നാം സ്ഥാനം സൗദിക്ക്


ദുബൈ: പതിനേഴാമത് രാജ്യാന്തര ഹോളി ഖുര്‍ആന്‍ പാരായണ മത്സരത്തില്‍ സൗദി അറേബ്യയില്‍ നിന്നുള്ള ആദില്‍ ബിന്‍ മഹമൂദ് ഗുലാം അല്‍ ഖൈര്‍ ഒന്നാം സ്ഥാനം നേടി. യുഎഇയുടെ സെയ്ദ് അലി അല്‍ ജാബലി ഏഴാം സ്ഥാനത്താണ്.
മറ്റു സ്ഥാനക്കാര്‍: രണ്ട്് അല്‍ ഹാജ് മുഹമ്മദ് ജദാഹ് (ഛാഡ്), മൂന്ന്: അബ്ദുല്‍ ബാരി റജബ് (ലിബിയ), നാല്: മുഹമ്മദ് ബെല്ലോ അമദ (നൈഗര്‍), അഞ്ച്: അമര്‍ മുഹമ്മദ് (സുഡാന്‍), ആറ്: ജമാലുദ്ദീന്‍ അല്ഡ കൈകി (ഓസ്‌ട്രേലിയ), എട്ട്: അഹമ്മദ് അലി (ലബനന്‍), ഒന്‍പത്: അബ്ദുല്ല ഉറൈബി (അള്‍ജീരിയ), പത്ത്: ബാതുല്‍ ബാസില്‍ (ഫ്രാന്‍സ്). ഇന്ത്യയെ പ്രതിനിധീകരിച്ച് ഇപ്രാവശ്യം മത്സരിച്ച ചെമ്മാട് ദാറുല്‍ ഹുദാ ഇസ്ലാമിക് യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥി ഖലീല്‍ റഹ്മാന്(15) ആദ്യ പത്തില്‍ സ്ഥാനം നേടാന്‍ സാധിച്ചില്ല.

വിജയികള്‍ക്ക് ദുബൈ ഉപ ഭരണാധികാരി ഷെയ്ഖ് മക്തൂം ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം സമ്മാനം നല്‍കി. കൂടാതെ, അറബ്, ഇസ്ലാമിക് രാജ്യങ്ങളില്‍ നിന്നുള്ള 90 മത്സരാര്‍ഥികള്‍, സംഘാടക സമിതി, വിധി കര്‍ത്താക്കള്‍, വിവിധ സ്ഥാപന പ്രതിനിധികള്‍ എന്നിവരെ ആദരിച്ചു. ഫെഡറല്‍ നാഷനല്‍ കൌണ്‍സില്‍ സ്പീക്കര്‍ മുഹമ്മദ് അഹമ്മദ് അല്‍ മുറും മറ്റു ഉന്നത ഉദ്യോഗസ്ഥരും സംബന്ധിച്ചു.

ഖുര്‍ആന്‍ മനഃപ്പാഠമാക്കിയ യുവതലമുറയ്ക്ക് വേണ്ടി ഇത്തരമൊരു മത്സരം സംഘടിപ്പിക്കാന്‍ സാധിച്ചതില്‍ ആഹ്ലാദമുണ്ടെന്ന് സംഘാടക സമിതി ചെയര്‍മാന്‍ ഇബ്രാഹിം ബു മില്‍ഹ പറഞ്ഞു. യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍, രക്ഷാധികാരി വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം, വിവിധ എമിറേറ്റുകളുടെ ഭരണാധികാരികള്‍ എന്നിവര്‍ക്ക് നന്ദി രേഖപ്പെടുത്തി.


 

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, saudi man is best Quran memoriser, Shaikh Maktoum bin Mohammed bin Rashid Al Maktoum, 17th Dubai International Holy Quran Award, 

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.