തിരുവനന്തപുരം: സോളാർ തട്ടിപ്പുകേസിലെ പ്രതി സരിതാ നായരെ കാണാൻ അട്ടക്കുളങ്ങര വനിതാ ജയിലിൽ ദുരൂഹമായ സാഹചര്യത്തിൽ എത്തിയ രണ്ടു പേർക്കുവേണ്ടി പൊലീസ് തിരച്ചിൽ തുടരുന്നു.
മജിസ്ട്രേറ്റിന് പരാതി എഴുതിക്കൊടുക്കുന്നതുമായി ബന്ധപ്പെട്ടാണ് ഇവർ എത്തിയതെന്ന് പൊലീസ് സംശയിക്കുന്നു. ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. നന്പർ പ്ലേറ്റില്ലാത്ത അംബാസഡർ കാറിലെത്തിയ രണ്ട് യുവാക്കൾ ജയിലിലെത്തി സരിതയെ കാണണമെന്ന് ആവശ്യപ്പെട്ടു. ഒരു മന്ത്രിയുടെ കത്തുമായാണ് തങ്ങൾ വരുന്നതെന്ന് ഇവർ പറഞ്ഞു. കത്ത് കാണിക്കാൻ ജയിലുദ്യോഗസ്ഥർ ആവശ്യപ്പെട്ടപ്പോൾ അത് ഉയർത്തിക്കാണിച്ചതല്ലാതെ കൈമാറാൻ തയാറായില്ല. ജയിൽ ഡി.ജി.പിയുമായി സംസാരിച്ചശേഷം സന്ദർശനം അനുവദിക്കുന്നതിനെക്കുറിച്ച് തീരുമാനിക്കാമെന്ന് പറഞ്ഞ് ജയിലുദ്യോഗസ്ഥ ഫോണെടുത്തപ്പോൾ ഇവർ പെട്ടെന്ന് പുറത്തിറങ്ങി.
ഗാർഡ് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരോട് ഇവരെ പിടിക്കാൻ ഉദ്യോഗസ്ഥ വിളിച്ചുപറഞ്ഞെങ്കിലും ഇവർ ഓടി പുറത്തിറങ്ങി കാറിൽ കയറി രക്ഷപ്പെടുകയായിരുന്നു. ഉടൻ പൊലീസ് എങ്ങും സന്ദേശം നൽകി നഗരം മുഴുവൻ തിരച്ചിൽ നടത്തിയെങ്കിലും കാറിനെക്കുറിച്ചോ യാത്രചെയ്തിരുന്നവരെക്കുറിച്ചോ ഒരു വിവരവും ലഭിച്ചില്ല. തിങ്കളാഴ്ചയായിരുന്നു
സരിത മജിസ്ട്രേറ്റിന് പരാതി എഴുതിക്കൊടുത്തത്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Solar, Saritha, Police, jayil

No comments:
Post a Comment