Latest News

കാഞ്ഞങ്ങാട്ട് എസ് വൈ എസ് റമസാന്‍ പ്രഭാഷണത്തിനു പ്രൗഢ തുടക്കം


കാഞ്ഞങ്ങാട്: ഖുര്‍ആന്‍ വിളിക്കുന്നു എന്ന ശീര്‍ഷകത്തില്‍ എസ്.വൈ.എസ്. ജില്ലാ കമ്മിറ്റി മൂന്ന് ദിവസങ്ങളിലായി കാഞ്ഞങ്ങാട് സംഘടിപ്പിക്കുന്ന റമളാന്‍ പ്രഭാഷണത്തിന് തുടക്കമായി. 

നോര്‍ത്ത് കോട്ടച്ചേരിയില്‍ പ്രത്യേകം സജ്ജീകരിച്ച റയ്യാന്‍ നഗരിയില്‍ നടക്കുന്ന പ്രഭാഷണ വേദിയില്‍ പ്രമുഖ പണ്ഡിതന്‍ ഡോ: മുഹമ്മദ് ഫാറൂഖ് നഈമിയാണ് പ്രഭാഷകന്‍.
പ്രഭാഷണ പരിപാടിയുടെ ഉദ്ഘാടനം സമസ്ത ജില്ലാ ജനറല്‍ സെക്രട്ടറി എ.പി.അബ്ദുല്ല മുസ്‌ലിയാര്‍ മാണിക്കോത്ത് നിര്‍വ്വഹിച്ചു. ജില്ലാ എസ്.വൈ.എസ്. പ്രസിഡന്റ് പള്ളങ്കോട് അബ്ദുള്‍ഖാദര്‍ മദനി അദ്ധ്യക്ഷത വഹിച്ചു. 

എം.ഹസൈനാര്‍, എം.ഹമീദ്ഹാജി തെക്കേപ്പുറം, ഇ.കെ.കെ.പടന്നക്കാട്, സി.അബ്ദുള്ളഹാജി ചിത്താരി, അഹമ്മദ്.കെ.മാണിയൂര്‍, നൂര്‍മുഹമ്മദ് ഖത്തര്‍, മുഹമ്മദ് സഖാഫി പാത്തൂര്‍, സി.എച്ച്.ആലിക്കുട്ടിഹാജി, യൂസഫ് മദനി ചെറുവത്തൂര്‍, ഡോ: കെ.പി.അബ്ദുല്ല, മടിക്കൈ അബ്ദുല്ലഹാജി, ഇസ്മായില്‍ സഅദി പാറപ്പള്ളി, അബ്ദുള്‍ അസീസ് സൈനി, ജബ്ബാര്‍ മിസ്ബാഹി മൗക്കോട്, സി.എ.ഹമീദ് മൗലവി, ബഷീര്‍ മങ്കയം, മഹമൂദ് അംജദി, ഖിള്ര്‍ സഖാഫി കാക്കടവ്, ജലീല്‍ സഖാഫി മാവിലാടം എന്നിവര്‍ പ്രസംഗിച്ചു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.